# അനുഭവിച്ചവര്‍ക്ക് അറിയാം അതിന്റെ വേദന..! മീര ജാസ്മിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/meera-jasmine-behind-the-scene-of-makal-movie
- Published: 2022-05-18T09:49:21+05:30
- Author: Rahul

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്വന്തം നടി മീര ജാസ്മിന്‍ വീണ്ടുമൊരു
സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചു വന്നിരിക്കുകയാണ്. കുടുംബ പ്രേക്ഷകര്‍ 
ഇരുകൈയ്യും നീട്ടി സ്വീകരിച്ച മകള്‍ എന്ന ഈ സിനിമയില്‍ ജയറാമിന്റെ ഭാര്യ വേഷത്തിലായിരുന്നു
താരം എത്തിയത്, ജൂലിയറ്റ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ മകള്‍ എന്ന
സിനിമയ്ക്ക് വേണ്ടി ജൂലിയറ്റ് ആയി മാറിയ മീരയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറുന്നത്. സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/makal-1.jpg?resize
=1280%2C720&ssl=1)

കഥാപാത്രത്തിന്റെ ഡയലോഗുകള്‍ മീരയ്ക്ക് സത്യന്‍ അന്തിക്കാട് പറഞ്ഞ് നല്‍കുന്നതും സിനിമയ്ക്ക്
വേണ്ടി മാര്‍ഗ്ഗം കളി പരിശീലിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറവും സെറ്റില്‍ കളിയും ചിരിയുമായി സിനിമ ആസ്വദിച്ചു ചെയ്യുന്ന മീര
ജാസ്മിന്റെ ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക്
ശേഷം ഒരു സിനിമ സെറ്റില്‍ എത്തിയതിന്റെ കൗതുകവും നടിയുടെ മുഖത്ത് നിന്ന് പ്രേക്ഷകര്‍ക്ക്
വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.

![sathyan-anthikad-makal-teaser-released](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/makal-teaser-released.jpg?resize=1200%2C628&ssl=1)

ഒരു അഭിമുഖത്തില്‍ വെച്ച് നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് വരുമ്പോള്‍ എന്ത് തോന്നുന്നു
എന്ന ചോദ്യത്തിന്, ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള യാത്രയായിരുന്നു എന്റേത്.
തീര്‍ച്ചയായും ഓരോ സെറ്റില്‍ എത്തുമ്പോഴും കഥാപാത്രം ആകുമ്പോഴും നെര്‍വസ് ആകാറുണ്ട്.
പക്ഷേ.. ഒന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ അത് മാറും, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 
സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമയിലേക്ക് എത്തുമ്പോള്‍ താന്‍ കൂളാണെന്നാണ് മീര പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/meera-56.jpg?resize
=1280%2C720&ssl=1)

അത് സംവിധായകനായ അദ്ദേഹത്തോട് അത്രയും അടുപ്പം കാത്ത് സൂക്ഷിക്കുന്നത് കൊണ്ടാണ് എന്നും
മീര പറഞ്ഞിരുന്നു. തിരിച്ചു വരവില്‍ നല്ലൊരു കഥാപാത്രത്തെ തന്നെ തിരഞ്ഞെടുത്ത മീര ജാസ്മിന്റെ
പുതിയ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
