# ‘ഇതു നിങ്ങളെ കാണിക്കാതിരിക്കാനാകില്ല’: ചിത്രങ്ങളുമായി മീര ജാസ്മിന്‍

- Link: https://ml.b4blaze.com/film-news/meera-jasmine-make-up-video-viral-on-social-media
- Published: 2022-03-04T18:46:00+05:30
- Author: Gargi

സൂത്രധാരന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി മലയാളികളുടെ മനം കവര്‍ന്നയാളാണ് നടി
മീര ജാസ്മിന്‍. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായികയായും മികച്ച നടിക്കുള്ള
ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടുകയും ചെയ്തിരുന്ന താരം വിവാഹത്തോടെ അഭിനയത്തില്‍ അത്ര
സജീവമല്ലായിരുന്നു. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും
അഭിനയ രംഗത്തെത്തിയിരിക്കുകയാണ് മീര.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/meera-jasmine.jpg?
resize=1200%2C628&ssl=1)

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ
മീരയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ബി.ടി.എസ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി 
കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/CaofxgkPpg4/?utm_source=ig_embed&ig_rid=e1dfc920-f62f-
4732-87ec-bf7c9183c497

ഇതിന്റെ തന്നെ മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട്, ”ഞങ്ങള്‍ രസകരമായ
ഒന്ന് ചെയ്തിട്ടുണ്ട്, നിങ്ങളെ അത് കാണിക്കാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല..”,
എന്ന് മീര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://youtu.be/X_gLVtAGuB0
