# മീരാ ജാസ്മിന്റെയും നരേന്റെയും ക്വീന്‍ എലിസബത്ത് തിയ്യേറ്ററിലേക്ക്!!

- Link: https://ml.b4blaze.com/film-news/meera-jasmine-narain-movie-queen-elizabeth
- Published: 2023-12-09T20:11:00+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ ജാസ്മിന്‍. 2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത‘
സൂത്രധാരന്‍’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
തെന്നിന്തയിലെ തന്നെ ശ്രദ്ധേയ താരമായിരിക്കെയാണ് താരം ഇടവേളയെടുത്തത്. നീണ്ട ഇടവേളയ്ക്ക്
ശേഷം കഴിഞ്ഞ വര്‍ഷമാണ് മീര വീണ്ടും സിനിമാ ലോകത്തേക്ക് എത്തിയത്. 2022ല്‍ പുറത്തിറങ്ങിയ
സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെയാണ് മീര തിരിച്ചെത്തിയത്. പിന്നാലെ താരം സോഷ്യല്‍
മീഡിയയിലും സജീവമായി.

താരം ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ
ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ക്വീന്‍ ചിത്രമാണ് താരത്തിന്റേതായി ആരാധകലോകം
കാത്തിരിക്കുന്ന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന ചിത്രവുമാണ്
ക്വീന്‍.
  പ്രണയത്തിനും കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് ക്വീന്‍ എലിസബത്ത് 
എത്തുന്നത്. സിനിമ ഉടന്‍ തന്നെ തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ എം പത്മകുമാര്‍
പറയുന്നു. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് അര്‍ജുന്‍ ടി. സത്യനാണ്. ബ്ലൂ മൗണ്ട്
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം 
മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണ്.  പത്മകുമാറിന്റെ തികച്ചും വ്യത്യസ്തമായ
സിനിമയായിരിക്കും ക്വീന്‍ എലിസബത്ത്. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്,
ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്,
സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ
നായര്‍ എന്നിവരൊക്കെയാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
