# മീര ജാസ്മിന് പ്രായം പിറകോട്ടോ..? കുട്ടി ഉടുപ്പില്‍ ക്യൂട്ട് ലുക്കില്‍ താരം..!!

- Link: https://ml.b4blaze.com/film-news/meera-jasmine-new-look
- Published: 2022-03-24T09:50:56+05:30
- Author: Rahul

സൂത്രധാരന്‍ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ എത്തിയ താരമാണ്
മീരാ ജാസ്മിന്‍. പിന്നീട് ഒരുപാട് സിനിമകളിലൂടെ ശക്തമായ സ്ത്രീകഥാപത്രങ്ങളെ അവതരിപ്പിച്ച്
താരം വെള്ളിത്തിരയില്‍ എത്തി. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങിയ മീര,
പിന്നീട് അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക്
ശേഷം താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട്
സംവിധാനം ചെയ്യുന്ന മകള്‍ എന്ന സിനിമയിലൂടെയാണ് മീര തിരിച്ചു വരുന്നത്.

![sathyan-anthikad-makal-teaser-released](https://i0.wp.com/ml.b4blaze.com/wp-content/
uploads/2022/03/makal-teaser-released-300x157.jpg?resize=1163%2C608&ssl=1)

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായ താരത്തിന്റെ
ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈയിടെയായി കൂടുതല്‍ ഗ്ലമാറസ്
ലുക്കിലും താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ മീരയുടെ ഏറ്റവും
പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു കുട്ടി ഉടുപ്പില്‍ അതീസുന്ദരിയായി ആണ് താരം
ഇത്തവണ എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ശേഷം ഇപ്പോള്‍ മീര ജാസ്മിനും പ്രായം
പിറകോട്ടാണോ സഞ്ചരിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നത്.

[https://www.instagram.com/p/CbZyI1bvHKc/?utm_source=ig_web_copy_link](https://www.instagram.com/p/CbZyI1bvHKc/?utm_source=ig_web_copy_link)

ഫോട്ടോഷൂട്ടിന് താഴെ മികച്ച പ്രതികരണങ്ങളുമായാണ് ആരാധകര്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍
സജീവമായ താരം ഇപ്പോള്‍ തുടരെ തുടരെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിനു മുന്‍പ് 
താരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല. പിന്നീട് സജീവമായ താരം ഇതു തന്നെ
പുതിയൊരു തുടക്കം ആണെന്ന് കുറിച്ചിരുന്നു.

[https://www.instagram.com/p/CbPPEURPQk9/?utm_source=ig_web_copy_link](https://www.instagram.com/p/CbPPEURPQk9/?utm_source=ig_web_copy_link)

ഒരു ചേഞ്ച് താന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും എല്ലാവരോടും കൂടുതല്‍ അടുക്കുവാന്‍ താന്‍
ആഗ്രഹിക്കുന്നു എന്നും മീര അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിമിഷ നേരം കൊണ്ട് 
തന്നെ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണ് വന്നത്. ജയറാമിന്റെ നായികയായി തിരിച്ചെത്തുന്ന
താരത്തെ വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

 

 
