# ഗ്ലാമറസ് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് മീര ജാസ്മിൻ

- Link: https://ml.b4blaze.com/film-news/meera-jasmine-new-photos-2
- Published: 2023-06-19T10:48:16+05:30
- Author: Rahul

നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയ നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യര്‍ക്
ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം 
ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം
ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല,
തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും
മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ
നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/meera-jasmine-1.
jpg?resize=375%2C528&ssl=1)

എന്നാൽ പിന്നീട് ഒരു ദിവസം മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ തന്റെ പേരിൽ പേജ് തുടങ്ങുകയായിരുന്നു.
ഒറ്റ ദിവസം കൊണ്ട് നടിയുടെ പേജിന് നിരവധി ഫോളോവേഴ്സ് ആണ് ഉണ്ടായത്. തന്റെ വിശേഷങ്ങൾ
എല്ലാം താരം ഈ പേജിൽ കൂടി ആരാധകരുമായി പങ്കുവെക്കുമായിരുന്നു. എന്നാൽ തന്റെ ഫോട്ടോഷൂട്ടുകൾ
എല്ലാം താരം പങ്കുവെക്കുന്നത് കണ്ടു ആദ്യം ആരാധകർ അമ്പരന്നിരുന്നു. കാരണം ശാലീന പെൺകുട്ടിയായി
കണക്കാക്കിയിരുന്ന മീര മോഡേൺ രീതിയിൽ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ടുള്ള ഫോട്ടോഷൂട്ട്
ചിത്രങ്ങൾ ആണ് തന്റെ തിരിച്ച് വരവിൽ ആദ്യം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്. മീര 
ജാസ്മിനിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രവർത്തി ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/meera-jasmine.jpg?
resize=403%2C531&ssl=1)

എന്നാൽ ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങൾ മീര പങ്കുവെക്കാൻ
തുടങ്ങിയതോടെ ആരാധകർക്കും ഇതൊരു ശീലമായി. ഇന്ന് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലുള്ള
നിരവധി ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചുകൊണ്ടിരികുന്നത്. ഓരോ ദിവസം കഴിയും തോറും ഗ്ലാമറസ്
ലുക്കിലുളള ചിത്രങ്ങളുമായി മീര എത്താറുണ്ട്. പലപ്പോഴും മീരയുടെ ചിത്രങ്ങൾക്ക് വളരെ 
മോശം കമെന്റുകളും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. തിരിച്ച് വരവിന് അവസരം കിട്ടാതെ
ഒടുവിൽ ഒരു ഗതിയുമില്ലാതെ വന്നതോടെ ഗ്ലാമറും കാട്ടി തുടങ്ങി എന്നാണ് പലരും പറയുന്ന 
കമെന്റ്.
