# പുതിയ ചിത്രങ്ങളുമായി മീര ജാസ്മിന്‍; ഇത്തവണ കൂട്ടിനൊരാളുമുണ്ട്

- Link: https://ml.b4blaze.com/film-news/meera-jasmine-new-photos-viral-on-social-media
- Published: 2022-12-14T16:24:53+05:30
- Author: Gargi

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് നടി മീര ജാസ്മിന്‍. മലയാളികള്‍ക്ക് നിരവധി
ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച മീര വിനയന്‍ സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ്
തിരിച്ചെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319311709_200905985744500_1448517649921109442_n.
jpg?resize=640%2C640&ssl=1)

മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞതോടൊപ്പം താരത്തിന്റെ
സോഷ്യല്‍ മീഡിയ വരവും ആരാധകര്‍ ആഘോഷിച്ചിരുന്നു. ബോള്‍ഡ് ലുക്കിലെത്തുന്ന മീരയുടെ ചിത്രങ്ങള്‍
ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍
വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319684300_5805163739603204_5553940263379495262_n.
jpg?resize=640%2C640&ssl=1)

കുതിരയ്‌ക്കൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
സ്വപ്‌നക്കൂടിലെ മീര ജാസ്മിന്‍ ലുക്കെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. മോഡേണ്‍
ഔട്ട്ഫിറ്റിലാണ് താരമെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319806294_3344661599124444_3869348823855092564_n.
jpg?resize=640%2C640&ssl=1)

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ തിളങ്ങിയ നടി ഇടയ്ക്ക് വെച്ച് അപ്രത്യക്ഷമാവുകയായിരുന്നു.
നാളുകള്‍ക്ക് ശേഷമാണ് മകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയത്. എ.കെ ലോഹിതദാസ് സംവിധാനം
ചെയ്ത ‘സൂത്രധാരന്‍’ എന്ന സിനിമയിലൂടെയാണ് നടിയുടെ അരങ്ങേറ്റം. ദിലീപിന്റെ നായികയായി
അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിന്‍ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി 
സിനിമകളില്‍ നായികയായി അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319534355_114992291313650_2023177730620953232_n.
jpg?resize=640%2C640&ssl=1)

കസ്തൂരിമാന്‍ എന്ന സിനിമയിലെ പ്രകടനമാണ് മീരയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അതിന്
ശേഷം പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍
മീരാജാസ്മിനെ തേടിയെത്തി. ഒരേ കടല്‍ എന്ന സിനിമയിലെ അഭിനയത്തിനും മീരാജാസ്മിനെ തേടി
സംസ്ഥാന അവാര്‍ഡ് എത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319586913_1150514075594163_5346981279305969753_n.
jpg?resize=640%2C640&ssl=1)

മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിന്‍ ശ്രദ്ധേയമായ വേഷങ്ങള്‍
ചെയ്തു. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായി മാറിയ മീരാജാസ്മിന്‍ സിനിമകളില്‍ നിന്ന്
മാറി സഞ്ചരിച്ച് തുടങ്ങിയത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319436951_228475106175469_1438873616106546432_n.
jpg?resize=640%2C640&ssl=1)

ഒരു സമയം കഴിഞ്ഞ് മീര അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെട്ടു. ഒരു ശക്തമായ
തിരിച്ചുവരവ് മീരയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും
സിനിമയിലേക്ക് തിരികെ എത്തിയ മീര ഇനിയും മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുമെന്നാണ്
പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
