# സെലിബ്രിറ്റികളുടെ കമന്റ് മാത്രമേ കാണുള്ളൂ അല്ലേ!!! പ്രിയപ്പെട്ട ആരാധകന് സ്‌നേഹം നിറച്ച് മറുപടി നല്‍കി മീരാ ജാസ്മിന്‍

- Link: https://ml.b4blaze.com/film-news/meera-jasmine-replay-to-fan-comment
- Published: 2023-12-03T16:23:41+05:30
- Author: Anu

മലയാളികളുടെ പ്രിയതാരമാണ് മീരാ ജാസ്മിന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക്
തിരിച്ചെത്തിയിരിക്കുകയാണ് താരം. നരേന്റെ നായികയായി ക്യൂന്‍ എലിസബത്ത് എന്ന ചിത്രവുമായിട്ടാണ്
മീര തിരിച്ചെത്തുന്നത്. ആരാധകലോകം ഒന്നടങ്കം കാത്തിരിപ്പിലാണ് ചിത്രത്തിനായി. സൂപ്പര്‍ഹിറ്റ്
ചിത്രം അച്ചുവിന്റെ അമ്മയിലെ ഹിറ്റ് കോംമ്പായാണ് നരേനും മീരയും.

ഇപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ചിത്രത്തിന്
താഴെ ആരാധകലോകം താരത്തിനോടുള്ള സ്‌നേഹം പങ്കിടുന്നുണ്ട്. ഡിസംബര്‍ മാസത്തെ സ്വാഗതം 
ചെയ്ത് ഹലോ ഡിസംബര്‍ എന്ന ക്യാപ്ഷന്‍ കുറിച്ചുകൊണ്ടാണ് മീരാ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ചിത്രത്തിന് താഴെ വന്ന കമന്റിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്.
  ‘മീരയെ ഇഷ്ടപ്പെടുന്ന
ഒരുപാട് സാധാരണക്കാര്‍ ഉണ്ട്.. അവര്‍ക്കൊന്നും എന്തേ ഒരു റിപ്ലേ നല്‍കാത്തത്..സെലിബ്രിറ്റികളുടെ
കമന്റ് മാത്രമേ കാണുകയുള്ളൂ അല്ലേ..ആയിരത്തില്‍ ഒരാള്‍ക്കെങ്കിലും ഒരു ലൈക്ക് കൊടുക്കൂ’,
എന്നായിരുന്നു ഒരാളുടെ കമന്റ്.

അതിന് താരം മറുപടിയും നല്‍കിയിട്ടുണ്ട്. ‘കുന്നോളം സ്‌നേഹം തിരികെ’, എന്നാണ് താരം ആരാധകന്
നല്‍കിയ മറുപടി. ചുരിദാര്‍ ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
  എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക്
കോമഡി എന്റര്‍ടെയിനറാണ് ക്യൂന്‍ എലിസബത്ത്. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി. കെ.
പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ
ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്,
വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന
അഭിനേതാക്കളാവുന്നത്.
