# കണ്ണും മനസ്സും നിറഞ്ഞു!! അച്ഛന്റെ ഓര്‍മ്മയില്‍ മീരാ ജാസ്മിന്‍

- Link: https://ml.b4blaze.com/film-news/meera-jasmine-shares-father-memories
- Published: 2024-05-19T14:13:34+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ ജാസ്മിന്‍. എന്നും ആരാധകലോകം ഓര്‍ത്തിരിക്കുന്ന
നിരവധി കഥാപാത്രങ്ങള്‍ താരം സമ്മാനിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം മലയാള
സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടെയാണ് താരത്തിന്റെ പിതാവിന്റെ വിയോഗവും
സംഭവിച്ചത്. ഏപ്രിലിലായിരുന്നു താരത്തിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. വാര്‍ധക്യ
സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇപ്പോഴിതാ തന്റെ അച്ഛന്റെ ഛായാചിത്രം നിര്‍മിച്ചു നല്‍കിയ പെയ്ന്റിങ് സ്റ്റുഡിയോയ്ക്ക്
നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം. ആര്‍ടിസ്ട്രി എന്ന ഡിജിറ്റല്‍ പെയിന്റിങ് സ്റ്റുഡിയോയാണ്
മീരാജാസ്മിന്റെ അച്ഛന്‍ ജോസഫിന്റെ മനോഹരമായ ചിത്രം തടിയില്‍ തീര്‍ത്ത ഫ്രെയിമില്‍ ചെയ്തിരിക്കുന്നത്.
ഫ്രെയിം ഒരുക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
  ‘എക്കാലത്തെയും ഏറ്റവും മികച്ച
കാര്യം. ഞങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ഡാഡി. ആര്‍ടിസ്ട്രിയോട്
നന്ദിയുണ്ട്.’ മീര ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ആര്‍ടിസ്ട്രി
പേജിനു നന്ദി പറഞ്ഞ് മീരയുടെ കുടുംബ ഗ്രൂപ്പ് ആയ തഴയില്‍ ഫാമിലിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
അച്ഛനുമായി വൈകാരികമായി വളരെ അടുപ്പമുണ്ടായിരുന്നയാളാണ് മീരാ ജാസ്മിന്‍. അച്ഛന്റെ മരണത്തെത്തുടര്‍ന്ന്
കരഞ്ഞു തളര്‍ന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ജിബി സാറാ ജോസഫ്, ജെനി സാറാ
ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മീരയുടെ സഹോദരങ്ങള്‍.
