# ഭയങ്കര ഈസി ഗോയിങ് ഗൈയാണ് ശ്രീനു, മീര നന്ദൻ

- Link: https://ml.b4blaze.com/film-news/meera-nandan-about-sreenu
- Published: 2023-09-15T09:31:53+05:30
- Author: Devika

കഴിഞ്ഞ ദിവസമാണ് നടി മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കുറച്ച് നാളുകൾ കൊണ്ട് അഭിനയത്തിൽ
നിന്ന് വിട്ട് നിൽക്കുകയാണ് താരം എങ്കിലും നിരവധി ആരാധകരാണ് താരത്തിന്ഉള്ളത് . ഇന്ന്
ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ
വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവയെല്ലാം വലിയ രീതിയിൽ
തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. വിവാഹ നിശ്ചയ ചിത്രങ്ങൾ മീര പുറത്ത് വിട്ടപ്പോൾ
ആണ് താരം വിവാഹിത അകാൻ പോകുന്ന കാര്യം പ്രേക്ഷകർ അറിയുന്നത്. ഇപ്പോൾ തന്റെ പ്രതിശുത
വരനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മീര നന്ദൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/meera-nandan-1.jpg?
resize=1200%2C628&ssl=1)

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മാട്രിമോണി വഴിയാണ് താൻ ശ്രീനുവിനെ പരിചയപ്പെടുന്നത്.
ആദ്യം തങ്ങളുടെ രണ്ടു പേരുടെയും അമ്മമാർ ആണ് സംസാരിച്ചത്. അതിനു ശേഷമാണു ഞങ്ങൾക്ക് 
നമ്പർ തരുന്നത്. ശ്രീനു ജനിച്ചതും വളർന്നതും എല്ലാം ലണ്ടനിൽ ആണ്. അത് കൊണ്ട് തന്നെ 
അതിന്റേതായ ചില രീതികൾ ആണ് ശ്രീനുവിന് ഉള്ളത്. പതിനാറു വർഷങ്ങൾക്ക് ശേഷമാണ് ശ്രീനു 
കേരളത്തിലേക്ക് വരുന്നത്. അതും വിവാഹ നിശ്ചയത്തിന്. ശ്രീനു ലണ്ടനിൽ ആയത് കൊണ്ട് തന്നെ
താനും അങ്ങോട്ടേക്ക് പോകേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്. ഞങ്ങളുടെ റിലേഷന്ഷിപ് മാനേജർ
പറഞ്ഞത് ഷിഫ്റ്റ് ചെയ്യാൻ ശ്രീനുവിന് താൽപ്പര്യമില്ല എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/Screenshot-2023-
09-15-092943.png?resize=364%2C530&ssl=1)

എന്നാൽ ശ്രീനുവുമായി സംസാരിച്ചപ്പോൾ ഞാൻ ഈ കാര്യം ചോദിച്ചു. ആരാണ് നിന്നോട് അങ്ങോട്ടേക്ക്
ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞത്? ഞാൻ അക്കൗണ്ടന്റ് ആണ്. എനിക്ക് അവിടെ വേണമെങ്കിലും ജോലി 
ചെയാം എന്നാണ്. അത് കേട്ടപ്പോഴാണ് ശരിക്കും എനിക്ക് സമാധാനമായത്. ഒരു പ്രൈവറ്റ് ഫങ്ക്ഷന്
ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തനിക്ക് വളരെ വേണ്ടപ്പെട്ടവരെ
മാത്രം വെച്ചാണ് വിവാഹ നിശ്ചയം നടത്തിയത് എന്നും വിവാഹം ഇപ്പോഴേ ഇല്ല എന്നും ഒരുവർഷം
കഴിഞ്ഞിട്ടേ ഉള്ളു എന്നുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് മീര നന്ദൻ പറയുന്നത്.
