# ആരാധകരെ ഞെട്ടിച്ച് മീര നന്ദൻ; വൈറലായി താരത്തിന്റെ പുത്തൻ വീഡിയോ

- Link: https://ml.b4blaze.com/film-news/meera-nandan-new-viral-video
- Published: 2020-08-16T12:12:38+05:30
- Author: Rahul

ദിലീപ് ചിത്രം മുല്ലയിൽ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ
മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും
മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ്
മീര ഇപ്പോൾ.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം ആക്റ്റീവ് ആണ്. തന്റെ പുതിയ ചിത്രങ്ങൾ
എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഈ ഇടക്ക് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു.
മലയാളത്തിൽ മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം
വേഷമിട്ടിട്ടുണ്ട്.

.ഇപ്പോളിതാ മീര നന്ദന്റെ പുതിയ മ്യൂസിക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
സാറാ സാറാ എന്ന് തുടങ്ങുന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ഗാനത്തിന്റെ
കവർ സോങ്ങാണ് മീര നന്ദൻ ആലപിച്ചിരിക്കുന്നത്. വസീഗര എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ
ഹിന്ദി പതിപ്പാണ് ഈ ഗാനം.വീഡിയോ പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത് യുഎഇയിൽ ആണ്.

ഗാനം ആലപിച്ചിരിക്കുന്നത് മീര നന്ദൻ ആണ്. വിഡിയോയിൽ ഗ്ലാമറസ് ആയിട്ടാണ് മീര എത്തിയിരിക്കുന്നത്.
കവർ മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് ശാശ്വത് എസ്‌കെ യാണ്.  ഇതിനോടകം വീഡിയോ 
ഏറെ വൈറൽആയിട്ടുണ്ട്. ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത് ഷിനിഹാസ് അബുവാണ്.

[കടപ്പാട് : Shinihas Travel Mantra](https://www.youtube.com/channel/UCiJxv1KHZlvMhFBDwoSZPhQ)
