# ‘സുന്ദരീ’ എന്ന് വിളിച്ച് മമ്മൂക്ക! തുള്ളിച്ചാടി മീര നന്ദന്‍ – വീഡിയോ

- Link: https://ml.b4blaze.com/film-news/meera-nandan-shares-video-with-mammootty
- Published: 2022-10-16T14:48:55+05:30
- Author: Sreekumar

തീയറ്ററുകളില്‍ തരംഗമായി റോഷാക്ക് പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ഭാഗമായി മെഗാസ്റ്റാര്‍
മമ്മൂട്ടി ദുബായില്‍ എത്തിയിരുന്നു, ഇവിടെ കിടിലന്‍ ലുക്കില്‍ എത്തിയ മമ്മൂക്കയുടെ 
ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു, ഇപ്പോഴിതാ
ദുബായില്‍ വെച്ച് പരിപാടിക്കായി വേദിയിലേക്ക് എത്തിയ മമ്മൂക്ക തന്നോട് പറഞ്ഞ കാര്യത്തെ
കുറിച്ച് ആരാധകരോട് സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീര നന്ദന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/meera-mammootty2.
jpg?resize=595%2C400&ssl=1)

മമ്മൂട്ടി തന്നോട് സുന്ദരിയായിരിക്കുന്നല്ലോ.. എന്ന് ചോദിച്ചു എന്നാണ് മീര നന്ദന്‍ 
പറയുന്നത്. മെഗാസ്റ്റാര്‍ പരിപാടിയ്ക്ക് വേണ്ടി എത്തിച്ചേര്‍ന്ന നിമിഷങ്ങള്‍ ഉള്‍പ്പെടെ
ഒരു വീഡിയോയും നടിയംു റേഡിയോ ജോക്കിയുമായ മീര നന്ദന്‍ തന്റെ പേജില്‍ പങ്കുവെച്ചിരുന്നു.
സുന്ദരിയായിരിക്കുന്നല്ലോ.. മമ്മൂക്ക എന്നോട് പറഞ്ഞതെന്താണെന്ന് ഗസ് ചെയ്യൂ… ഞാന്‍ 
സന്തോഷം കൊണ്ട് തുളളിച്ചാടി.. ഇത് പോസ്റ്റ് ചെയ്യാതിരിക്കാനാവുന്നില്ല എന്ന് കുറിച്ചാണ്
നടി മീര നന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

>  
> View this post on Instagram
>  
> [A post shared by Meera Nandhaa (@nandan_meera)](https://www.instagram.com/reel/CjqcNGlgQhU/?utm_source=ig_embed&utm_campaign=loading)

മീര പങ്കുവെച്ച പോസ്റ്റിന് കമന്റുമായി സുഹൃത്തുക്കളായ ശ്രിന്ദയും രചന നാരായണന്‍കുട്ടിയുമെല്ലാം
എത്തിയിരുന്നു. റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര നന്ദന്‍ ഇപ്പോള്‍, സിനിമയില്‍
നിന്ന് താരം ഇടവേള എടുത്തിട്ട് നാളുകള്‍ ഏറെയായി.. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍
മീഡിയയില്‍ സജീവമാണ് മീര നന്ദന്‍.. തന്‌റെ എല്ലാ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമായി
മീര ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/meera-nandan.jpg?
resize=1200%2C628&ssl=1)

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധ
നേടാറുണ്ട്. ഇപ്പോള്‍ മീര റോഷാക്ക് സിനിമയുടെ ഭാഗമായി പങ്കുവെച്ച വീഡിയോയും ആരാധകര്‍
ഏറ്റെടുത്തിരിക്കുകയാണ്.
