# ആ കാര്യങ്ങൾ ഒക്കെ എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു; വിവാഹത്തിന് മുൻപും ഞാൻ കരയുവാൻ ഉള്ള കാരണം അതിലായിരുന്നു !!

- Link: https://ml.b4blaze.com/film-news/meera-says-about-her-marriage
- Published: 2020-07-17T12:25:32+05:30
- Author: Rahul

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ അവതാരിക ആയിട്ടാണ് മീര അനിൽ പ്രേക്ഷകർക്ക് മുന്നിലേക്ക്
എത്തിയത്, എല്ലാവര്ക്കും വളരെ പരിചിത ആണ് മീര. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു മീരയുടെ
വിവാഹ നിശ്ചയം. വൈറസ് ബാധ മൂലം ലോക്ക് ഡൌണ്‍ ആയതോടെ ആഘോഷമായി നടത്താന്‍ ഇരുന്ന വിവാഹം
ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പ്രകാരം ആണ് നടന്നത്. കഴിഞ്ഞ ദിവസം മീരയുടെയും വിഷ്ണുവിന്റെയും
വിവാഹ വീഡിയോ പുറത്ത് ഇറങ്ങിയിരുന്നു, എന്നാൽ വിവാഹ വീഡിയോയിൽ താലി താലി കെട്ടുന്നതിനു
മുൻപും കരയുന്ന മീരയെ ആണ് പ്രേക്ഷകർക്ക് കാണുവാൻ സാധിച്ചത്, സാധാരണ താലി കെട്ടി കഴിഞ്ഞതിനു
ശേഷം അല്ല കുട്ടികൾ കരയുന്നത് ഈ കുട്ടി എന്തിനാണ് ഇപ്പോഴേ കരയുന്നത് എന്നൊക്കെ നിരവധി
ആളുകൾ ചോദിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil8.jpg?
resize=1365%2C2048&ssl=1)

ഇപ്പോൾ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് മീര. താലികെട്ടിന് മുമ്ബ് താന്‍ കരഞ്ഞ് പോയെന്നും
അതിന് രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും മീര പറഞ്ഞു. ഒന്ന് സന്തോഷക്കണ്ണീരായിരുന്നു. തന്റെ
പ്രിയപ്പെട്ട ആളിനോടൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും 
അമ്മയെയും വിട്ടു പോകുന്നതിന്റെ സങ്കടം. അവരുടെ ഏക മകളാണ് താനെന്നും വീടിനോട് വൈകാരികമായ
ഒരു അടുപ്പമുള്ള ആളായിരുന്നു താനെന്നും മീര പറയുന്നു. തന്റെ അച്ഛനും ഭയങ്കര കരച്ചിലായിരുന്നുവെന്ന്
മീര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil-2.jpg?
resize=2048%2C1428&ssl=1)

ഈ ജൂൺ അഞ്ചിനായിരുന്നു മീരയുടെ വിവാഹം നിശ്ചയിച്ചത്, എന്നാൽ കോവിഡ് കാരണം വിവാഹം നീട്ടികൊണ്ട്
പോകുക ആയിരുന്നു. എന്നാല്‍ ചിലര്‍ തന്റെ വിവാഹം കഴിഞ്ഞുവെന്ന് വിചാരിച്ച്‌ ഭര്‍ത്താവിന്
തിരക്കിയെന്നും ഡിവോഴ്‌സായോ എന്നും ചോദിച്ചെന്നും കല്യാണം കഴിഞ്ഞില്ലായെന്ന് പറഞ്ഞ്
മടുത്തുവെന്നും താരം വെളിപ്പെടുത്തി. ഞങ്ങളുടെ ഒരു പ്രണയ വിവാഹം അല്ല. മാതാപിതാക്കൾ
കണ്ടെത്തിയ ആളാണ് വിഷ്ണു എന്നും മീര പറയുന്നു. ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത് വിഷ്ണുവിനെ
പോലെ ഒരാളെയായിരുന്നു. തന്റെത് ഒരു പ്രണയ വിവാഹമായിരിക്കും എന്നാണ് കുടുംബത്തിലെ എല്ലാവരും
കരുതിയത്. എന്നാൽ രക്ഷിതാക്കളാണ് അദ്ദേഹത്തെ മാട്രിമോണിയില്‍ കണ്ടെത്തിയത്. പിറന്നാളിന്റെ
അന്നാണ് ആദ്യമായി വിഷ്ണുവിനെ കണ്ടത്. കണ്ട ഉടനെ എനിക്ക് ഇഷ്ടമായെന്നും മീര പായുന്നു.
