# മീരയുടെ ജീവിതം തന്നെയാണ് കുടുംബവിളക്ക്, ആരാധകന്റെ കമെന്റ്

- Link: https://ml.b4blaze.com/film-news/meera-vasudev-life-2
- Published: 2021-08-28T10:37:15+05:30
- Author: Sreekumar

മകനുവേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടർച്ചയായി രണ്ടു വിവാഹ
ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും 
പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല. ആദ്യ വിവാഹം പരാജയമായതോടെ
കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മീര നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചത്. 2012 ൽ വിവാഹിതർ
ആയ ഇരുവരും 2016 ൽ വേർപിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും
തമ്മിൽ ഉള്ള ദാമ്പത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്.
ഇപ്പോഴിതാ മീരയെ കുറിച്ചും മീര തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും അടുത്തിടെ
ആണ് മീരയുടെ മുൻ ഭർത്താവും നടനുമായ ജോൺ തുറന്ന് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/meera-vasudevan-
images.jpg?resize=1440%2C1080&ssl=1)

എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ വളർച്ചയ്ക്ക് ഒക്കെ തീർച്ചയായും മീരയ്ക്ക് ഒരു വലിയ 
പങ്ക് തന്നെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം
മീര കൂടെ തന്നെ നിന്ന് എനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നു. തങ്ങൾ ഒരുമിച്ച് ഒരുപാട്
നല്ല സിനിമകൾ കണ്ടിട്ടുണ്ട്, ഒരുപാട് സിനിമകളെ പറ്റി ചർച്ചചെയ്തിട്ടുണ്ട് . തീർച്ചയായും
അതൊക്കെ എന്റെ സിനിമ വളർച്ചയ്ക്ക് കാരണമായ ഘടകങ്ങൾ തന്നെയാണ്. മീര അഭിനയിക്കുന്ന കുടുംബ
വിളക്ക് സീരിയൽ ഇപ്പോൾ ഹിറ്റാണ്. അത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. കരിയറിൽ ഇനിയും
കൂടുതൽ ഉയരത്തിലേക്ക് മീരയ്ക്ക് എത്താൻ കഴിയും എന്നത് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള
വിവാഹമോചനം തീർത്തും ഞങ്ങളുടെ വ്യക്തിപരമായ കാര്യം ആണ്. അതിനെ  കുറിച്ച് കൂടുതൽ ഡിസ്കസ്
ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/meera-vasudev-about-
film.jpg?resize=960%2C540&ssl=1)

ജോൺ പറഞ്ഞ കാര്യങ്ങൾ ആരാധക ശ്രദ്ധ നേടിയതിനു ശേഷം നിരവധി കമെന്റുകൾ ആണ് മീരയെ കുറിച്ച്
വരുന്നത്. കുടുംബവിളക്കിലെ സുമിത്ര അപ്പോൾ മീര തന്നെ ആണല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഭർത്താവ് ഉപേക്ഷിച്ചിട്ടും മക്കൾക്ക് വേണ്ടി ജീവിക്കുന്ന സുമിത്രയുടെ ജീവിതം തന്നെയാണ്
യഥാർത്ഥ മീരയുടെയും ജീവിതം എന്നും, കുടുംബവിളക്കിൽ നിങ്ങൾ കാണിക്കുന്നത് നിങ്ങളുടെ 
തന്നെ ജീവിതം ആണല്ലേ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും
ഉണ്ടാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/meera-1.jpg?resize
=485%2C458&ssl=1)

 
