# അച്ഛന്റെ സുഹൃത്തില്‍ നിന്ന് എട്ട് വര്‍ഷത്തോളം ചൂഷണം നേരിട്ടു..! വിവാഹങ്ങൾ പരാജയം! മീരയുടെ ജീവിതകഥ ഇങ്ങനെയാണ്…

- Link: https://ml.b4blaze.com/film-news/meera-vasudevan-kudumbavilakku
- Published: 2021-12-29T11:12:49+05:30
- Author: Rahul

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മീര വാസുദേവന്‍. ജനപ്രിയ പരമ്പരയായ
കുടുംബവിളക്കിലൂടെ ജനഹൃദങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ താരം. മഹാരാഷ്ട്രയില്‍
ജനിച്ചു വളര്‍ന്ന മീര ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ നായികയായി അഭിനയിച്ചതോടെ താരം വളരെ പെട്ടന്ന് തന്നെ
മലയാളി പ്രേക്ഷകരുടെ ശദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ച്
പറഞ്ഞ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. താന്‍ കുട്ടിക്കാലത്ത്
നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/pic-4-300x225.jpg?
resize=880%2C660&ssl=1)

തന്റെ അച്ഛന്റെ സുഹൃത്തില്‍ നിന്നും തനിക്ക് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ്
മീര പറയുന്നത്. മീരയുടെ വാക്കുകള്‍ ഇങ്ങനെ, അച്ഛന്റെ അടുത്ത സുഹൃത്തില്‍ നിന്നും കുട്ടികാലത്ത്
തനിക്ക് വലിയ രീതിയില്‍ ഉള്ള ചൂഷണം ആണ് നേരിടേണ്ടി വന്നത്. എന്നാല്‍ അയാളെ അച്ഛനും 
അമ്മയ്ക്കും വലിയ വിശ്വാസം ആയിരുന്നു. അത് കൊണ്ട് തന്നെ അവര്‍ വിഷമിക്കും എന്ന് കരുതി
ഞാന്‍ ഇതൊന്നും ആരോടും തുറന്ന് പറഞ്ഞില്ലായിരുന്നു. എട്ടു വര്‍ഷത്തോളം അയാള്‍ ഈ ചൂഷണം
തുടര്‍ന്നു. കുട്ടി ആയിരുന്നത് കൊണ്ട് തന്നെ എനിക്ക് ഇതിന്റെ സീരിയസ്‌നെസ്സ് അത്ര വലുതായി
അറിയില്ലായിരുന്നു. ഒരിക്കല്‍ അയാള്‍ എന്നെ ആള്‍ ഇല്ലാത്ത ഒരു ഫ്ളാറ്റിലേക്ക് കൊണ്ട്
പോയി.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/meera-vasudev-travel-
300x156.jpg?resize=854%2C444&ssl=1)

അവിടെ വെച്ച് അയാള്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഞാന്‍ റിയാക്റ്റ്
ചെയ്തു. ഞാന്‍ ആളുകളെ വിളിച്ച് കൂട്ടുമെന്നും ഇതെല്ലം പുറത്ത് പറയുമെന്നും ഞാന്‍ അയാളോട്
ദേക്ഷ്യത്തില്‍ പറഞ്ഞു. അയാള്‍ അപ്പോള്‍ പേടിച്ച് പോയി എന്നതായിരുന്നു സത്യം. അയാള്‍
എന്നെ തിരികെ വീട്ടില്‍ കൊണ്ട് വിട്ടു എന്നും പിന്നീട് അയാളുടെ ശല്യം തനിക്ക് ഉണ്ടായിട്ടില്ല
എന്നും ആണ് മീര പറഞ്ഞത്. അതേസമയം, മീരയുടെ ജീവിതത്തില്‍ നടന്ന രണ്ട് വിവാഹങ്ങളും പരാജയമായിരുന്നു.
ഇപ്പോള്‍ താന്‍ മകന് വേണ്ടി മാത്രമാണ് ജീവിക്കുന്നത് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
