# അച്ഛന് മുന്നില്‍ പ്രാര്‍ഥനകളോടെ പുഷ്പാര്‍ച്ച നടത്തി കുഞ്ഞ് റായന്‍!!

- Link: https://ml.b4blaze.com/film-news/meghna-and-son-at-chiranjeevis-tomb
- Published: 2023-06-11T19:54:07+05:30
- Author: Anu

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് തീരാ നോവാണ് കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്.
അപ്രതീക്ഷിതമായിട്ടാണ് ഹൃദയാഘാതം താരത്തിനെ കവര്‍ന്നത്. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി
സര്‍ജ വിടപറഞ്ഞത്. ആ സമയം താരത്തിന്റെ ഭാര്യ മേഘ്‌ന രാജ് നാല് മാസം ഗര്‍ഭിണിയായിരുന്നു.
ചീരു വിട പറഞ്ഞ് അഞ്ച് മാസമായപ്പോഴാണ് ജൂനിയര്‍ ചീരു എത്തിയത്.

മേഘ്‌ന ആഗ്രഹിച്ചിരുന്നതും ആണ്‍കുട്ടിയെ തന്നെയാണ്. ചീരുവിന്റെ പുനര്‍ജന്മമാണെന്നാണ്
മേഘ്‌ന തന്നെ പറഞ്ഞിരുന്നത്. 36ാം വയസ്സിലാണ് ചീരു യാത്രയായത്. പെട്ടെന്നുള്ള പ്രിയതമന്റെ
മരണത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ നാളെടുത്തിരുന്നു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും
സപ്പോര്‍ട്ടില്‍ മേഘ്‌ന തിരിച്ചെത്തി. മകന്റെ കളിചിരികളും താരത്തില്‍ പുഞ്ചിരി വിടര്‍ത്തി.

ഇപ്പോഴിതാ അച്ഛന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ റായന്‍ രാജ് സര്‍ജ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന
നടത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. അച്ഛന്റെ ചിത്രത്തിലേക്ക് കളി ചിരികളോടെ റോസാപ്പൂക്കള്‍
വാരി വിതറുകയാണ് റായന്‍. ‘എന്റെ ഇന്നലെ… ഇന്ന്… എന്നന്നേക്കും’ എന്ന കുറിപ്പോടെയാണ്
ചീരുവിനൊപ്പമുള്ള കപ്പിള്‍ ഫോട്ടോ മേഘ്ന പങ്കുവെച്ചത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് ചിരുവും മേഘ്‌നയും വിവാഹിതരായത്. പക്ഷെ ദാമ്പത്യത്തിന്
രണ്ട് വര്‍ഷത്തെ ആയുസ് മാത്രമെ ഉണ്ടായുള്ളു.
  മകന്റെ എല്ലാ വിശേഷങ്ങളും മേഘ്‌ന സോഷ്യല്‍
മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് റായന്‍ സ്‌കൂളില്‍ പോകാന്‍
തുടങ്ങിയ സന്തോഷം മേഘ്‌ന പങ്കുവച്ചത്.
