# നമ്മുടെ ചിരുവിനെപ്പോലെ ചെയ്യൂ, ധ്രുവ് സർജക്ക് ആശംസകൾ നേർന്ന് മേഘ്ന

- Link: https://ml.b4blaze.com/film-news/meghna-raj-birthday-wishes-to-dhruv-sarja
- Published: 2020-10-07T12:45:31+05:30
- Author: Rahul

സിനിമ ലോകത്തെ ഏറെ വിഷമത്തിൽ ആഴ്ത്തിയ മരണമായിരുന്നു നടൻ ചിരഞ്ജീവി സർജയുടേത്, താരത്തിന്റെ
ഭാര്യ മേഘ്‌ന രാജ് നാലുമാസം ഗർഭിണി ആയിരിക്കെയാണ് ചിരഞ്ജീവി വിട വാങ്ങിയത്, തന്റെ ഭർത്താവ്
തന്നിൽ നിന്നും വിട്ട് പോയിട്ടും അദ്ദേഹത്തിന്റെ ഓർമ്മയിൽ തന്റെ കുഞ്ഞിനേയും കാത്തിരിക്കുകയാണ്
മേഘ്ന. കഴിഞ്ഞ ദിവസം  ആയിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങ്. താരത്തിന്റെ സീമന്ത ചടങ്ങിന്റെ
ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
  തന്റെ ഭർത്താവ് ചിരുവിന്റെ കട്ട്
ഔട്ട് ഫോട്ടോ മേഘ്‌നക്ക് അരികിൽ വെച്ചതായിരുന്നു ചിത്രങ്ങളുടെ പ്രത്യേകത, വളരെ പെട്ടെന്നാണ്
താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയത്, ഇപ്പോൾ ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജക്ക്
പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് താരം. എന്റെ ബര്‍ത്ഡേ ബോയി, എല്ലാ ആശംസകളും.
സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചിരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ.’-
മേഘ്ന കുറിച്ചു. മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങിനിടെ എല്ലാക്കാര്യങ്ങളും നോക്കി നടത്തിയത്
ധ്രുവ് സര്‍ജയായിരുന്നു. സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും
ചിരുവും ഇടപെട്ടിരുന്നത്. കുടുംബത്തിലെ സമപ്രായക്കാരെല്ലാമായി അടുത്ത ബന്ധമായിരുന്നു
ചിരുവിന്. കസിന്‍സിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി
വാചാലനായത്. നീയില്ലാതെ പറ്റുന്നില്ലെന്നും തിരിച്ച്‌ വന്നേ തീരൂയെന്നും പറഞ്ഞ് ധ്രുവ
എത്തിയിരുന്നു.  ചിരുവിന്റെ ഫോട്ടോ കാണുമ്ബോഴെല്ലാം വികാരധീനനാവാറുണ്ട്. ധ്രുവ. ചേട്ടന്റെ
സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ പോയപ്പോഴും താരം വികാരഭരിതനായിരുന്നു. വാക്കുകള്‍ ഇടറിയതോടെ
ഡബ്ബിങ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
