# ഉള്ളു നീറുകയാണ് പക്ഷെ നിനക്ക് വേണ്ടി അതെല്ലാം മറച്ച് വെച്ച് ചിരിക്കുകയാണ് !! കുടുംബ ചിത്രം പങ്കുവെച്ച് മേഘ്ന

- Link: https://ml.b4blaze.com/film-news/meghna-raj-instagram-post
- Published: 2020-07-07T19:55:39+05:30
- Author: Rahul

കഴിഞ്ഞ മാസമായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരിച്ചത്, ചിരഞ്ജീവി മരിച്ച് ഒരു
മാസം പിന്നിടുമ്പോൾ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനായോഗം
നടത്തുകയാണ് കുടുംബം. കഴിഞ്ഞ മാസം ഏഴാം തീയതി ആണ് ചിരഞ്ജീവി ഹൃദയാഘാതം മൂലം മരിച്ചത്.
ആരാധാകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം.പ്രാര്‍ത്ഥനായോഗത്തില്‍
നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മേഘ്ന. പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായൊരു
കുറിപ്പും മേഘ്ന പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CCU9nh7n_KJ/?utm_source=ig_web_button_share_sheet

‘പ്രിയപ്പെട്ട ചിരു.. നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും. അങ്ങനെയല്ലാതെയിരിക്കാന്‍
നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികള്‍ക്കു പിന്നിലെ കാരണം, നീയെനിക്ക്
തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്,’ മേഘ്ന കുറിക്കുന്നു.ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ്
മേഘ്ന ഇപ്പോള്‍. മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായപ്പോഴാണ് ചിരഞ്ജീവിയുടെ മരണം. ‘ചിരു,
ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു.

https://www.instagram.com/p/CCU9fvdn22q/?utm_source=ig_web_button_share_sheet

പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താനെനിക്ക് ആകുന്നില്ല.
നീയെനിക്ക് ആരായിരുന്നുവെന്നത് നിര്‍വചിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല.
എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍,
എന്റെ ഭര്‍ത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ്
ചിരു.’
