# എന്റെ മിസ്റ്റര്‍ റൈറ്റ്…..നിങ്ങള്‍ എന്റെ വെളിച്ചമാണ്!!!  വിവാഹ വാര്‍ഷിക ദിനത്തില്‍ നടി മേഘ്ന രാജ്

- Link: https://ml.b4blaze.com/film-news/meghna-raj-on-wedding-anniversary
- Published: 2024-05-02T19:38:30+05:30
- Author: Anu

യക്ഷിയും ഞാനും ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ്
നടി മേഘ്‌ന രാജ്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുണ്ടെങ്കിലും തെലുങ്കിലും
കന്നഡയിലും തമിഴിലുമാണ് താരം ശോഭിച്ചത്. സിനിമയിലും വിവാഹ ജീവിതത്തിലും സന്തോഷത്തോടെ
മുന്നേറുമ്പോഴാണ് വിധി താരത്തിന്റെ ജീവിതത്തില്‍ വില്ലനായി എത്തിയത്.

രണ്ടുവര്‍ഷത്തെ വിവാഹജീവിതത്തിനൊടുവില്‍ ചീരുവിനെ വിധി തട്ടിയെടുത്തു. 2020 ജൂണ്‍ ഏഴിന്
ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. അന്ന് 
നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. മാസങ്ങള്‍ക്ക് ശേഷമെത്തിയ കണ്‍മണി റയാനൊപ്പമാണ്
മേഘ്‌ന സങ്കടങ്ങളെ അതിജീവിച്ചത്. പതുക്കെ സിനിമയിലേക്കും മടങ്ങിയെത്തിയിരുന്നു. സോഷ്യലിടത്തും
സജീവമാണ് മേഘ്‌ന. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.
  
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ചീരു കൂടെയില്ലെങ്കിലും
വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മേഘ്ന. ചീരു വേറെ ഏതോ ലോകത്ത് ഇരുന്ന് കാണുന്നുണ്ടാകും.
അവനൊപ്പം ഉള്ള നല്ല ഓര്‍മ്മകളില്‍ ജീവിക്കുകയാണ് മേഘ്ന ഇപ്പോള്‍.

എന്റെ മിസ്റ്റര്‍ റൈറ്റ്…..നിങ്ങള്‍ എന്റെ വെളിച്ചമാണ്, ഇരുണ്ട രാത്രിയില്‍ ടണലിന്റെ
അവസാനത്തില്‍ വാര്‍ഷിക ആശംസകള്‍ എന്നാണ് ചീരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്‌ന
കുറിച്ചത്.
  പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരായത്.
2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്.
