# ചീരുവിന്റെ ശബ്ദം കേട്ടു..! സത്യമാണെങ്കില്‍ എന്ന് ആരാധകര്‍ പോലും കൊതിച്ചുപോയി.. പൊതുവേദിയില്‍ മേഘ്‌ന വിങ്ങിപ്പൊട്ടി..!

- Link: https://ml.b4blaze.com/film-news/meghna-recalls-her-valentines-day-with-cheeru
- Published: 2022-02-15T10:17:54+05:30
- Author: Rahul

ആരാധക മനസ്സില്‍ ഇന്നും ഒരു നോവാണ് പ്രിയപ്പെട്ട നടന്‍ ചിരഞ്ജീവി സര്‍ജെയുടെ അകാലത്തിലുള്ള
വിയോഗം. അദ്ദേഹത്തിന്റെ മരണ ശേഷം ആകെ തകര്‍ന്നുപോയ ചീരുവിന്റെ ഭാര്യയും നടിയുമായ മേഘ്‌ന
രാജ് പിന്നെ ചീരു ജൂനിയര്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെയാണ് ജീവിതം തിരിച്ചു
പിടിച്ചത്. മകനായി ചീരു ഒരിക്കല്‍ക്കൂടി മേഘ്‌നയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നു എന്നാണ്
ആരാധകര്‍ പറയാറുള്ളത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം കാലങ്ങള്‍ കുറച്ച് പിന്നിട്ടു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/meghna-about-cheeru-
300x169.jpg?resize=927%2C522&ssl=1)

ഇപ്പോഴിതാ പൊതു വേദികളിലും സിനിമാ പ്രവര്‍ത്തനങ്ങളിലും സജീവമായിക്കൊണ്ടിരിക്കുകയാണ്
മേഘ്‌ന. മകന് വേണ്ടിയാണ് ഈ തിരിച്ചു വരവ് എന്ന് നടി മുന്‍പും പറഞ്ഞിട്ടുണ്ട്. ഒരു പ്രമുഖ
കന്നഡ ചാനല്‍ ഷോയിലാണ് മേഘ്‌ന വിധി കര്‍ത്താവായി എത്തുന്നത്. ഷോയുടെ പുതിയ എപ്പിസോഡില്‍
തന്റെ ആദ്യ വാലന്റൈന്‍സ് ഡേയെക്കുറിച്ചും ചിരഞ്ജീവിയില്‍നിന്നും കിട്ടിയ വിവാഹ വാര്‍ഷിക
സമ്മാനത്തെക്കുറിച്ചും മേഘ്‌ന സംസാരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/04/meghna-raj-280x300.
jpg?resize=919%2C985&ssl=1)

മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്‌ന
വിശദീകരിച്ചു. അപ്പോഴാണ് വേദിയില്‍ വെച്ച് പെട്ടെന്ന് ചീരുവിന്റെ ശബ്ദം ഷോയുടെ അണിയറ
പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇത് കേട്ടപാതി മേഘ്‌ന വേദിയില്‍ വെച്ച് പൊട്ടിക്കരയുന്ന
ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്.

[https://www.instagram.com/tv/CZ3bPFyqY_3/?utm_source=ig_web_copy_link](https://www.instagram.com/tv/CZ3bPFyqY_3/?utm_source=ig_web_copy_link)

ഇത് സത്യമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഭര്‍ത്താവിന്റെ ശബ്ദം
കേട്ടപ്പോള്‍ മേഘ്‌ന പറഞ്ഞത്. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന്
മരിക്കുന്നത്. അപ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ആരാധകര്‍ക്ക് ഇന്നും വിശ്വസിക്കാനാവാത്ത
ഒരു മരണ വാര്‍ത്തയായിരുന്നു ഇത്.
