# മഞ്ഞ മിഡി ഡ്രസില്‍ സുന്ദരിയായി മേഘ്‌ന രാജ്-ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/meghna-yellow-out-fit-viral-on-social-media
- Published: 2022-02-15T18:15:36+05:30
- Author: Gargi

മഞ്ഞ ഔട്ഫിറ്റില്‍ സുന്ദരിയായി മലയാളികളുടെ പ്രിയതാരം മേഘ്നരാജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ്
പുതുപുത്തന്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. ബോട്ടം വരെ ബട്ടന്‍സുകളുളള മിഡി
ഡ്രസ് മനോഹരമാണ്. സ്നേഹവും വെളിച്ചവും എപ്പോഴും…എന്നാണ് താരം ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
ഹെയര്‍ സ്റ്റൈലിങ് ചെയ്തിരിക്കുന്നത് രഘു നാഗരാജാണ്. മോഹനാണ് ഫോട്ടോഗ്രാഫി.

https://www.instagram.com/p/CZ6Wz8uJwSp/?utm_source=ig_embed&ig_rid=8911302f-bd7b-
4217-bfcd-f1436cecee90

https://www.instagram.com/p/CZ7JadkMGSL/?utm_source=ig_embed&ig_rid=6ff2ff98-70a2-
45ba-8c48-b953a781633d

അതേസമയം കഴിഞ്ഞ ദിവസം മേഘ്‌ന കരയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കളേഴ്‌സ് ടിവിയുടെ റിയാലിറ്റി ഷോയ്ക്കിടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ശബ്ദം കേട്ടാണ്
മേഘ്‌ന വിങ്ങിപ്പൊട്ടിയത്. ഷോയുടെ പുതിയ എപ്പിസോഡില്‍ തന്റെ ആദ്യ വാലന്റൈന്‍സ് ഡേയെക്കുറിച്ചും
ചിരഞ്ജീവിയില്‍നിന്നും കിട്ടിയ വിവാഹ വാര്‍ഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു.

https://www.instagram.com/p/CZ3bPFyqY_3/

എന്നാല്‍ പൊടുന്നനെ, സംഘാടകര്‍ ചിരഞ്ജീവിയുടെ ശബ്ദം കേള്‍പ്പിച്ചതോടെ മേഘ്ന വിങ്ങിപ്പൊട്ടുകയായിരുന്നു.
ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവര്‍ ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കില്‍
എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മേഘ്ന കരഞ്ഞു കൊണ്ട് പറഞ്ഞു. അതേസമയം ചാനലിനെതിരെ
സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. റേറ്റിങ് കൂട്ടാന്‍ വേണ്ടി മേഘ്ന രാജിനെ ക്ഷണിച്ച്
വരുത്തി കരയിപ്പിച്ചത് ക്രൂരതയെന്ന് ആരാധകര്‍ പറയുന്നു.
