# ‘മേം ഹും മൂസ’യുടെ വിജയാഘോഷത്തില്‍ സുരേഷ് ഗോപി- ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/mei-hoom-moosa-celebration
- Published: 2022-10-08T19:33:27+05:30
- Author: Gargi

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ‘മേം ഹും മൂസ’ സെപ്റ്റംബര്‍ 30ന് ആണ് പ്രേക്ഷകര്‍ക്ക്
മുന്നിലെത്തിയത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് 
ലഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/mei-hoom-moosaa.
jpg?resize=1280%2C720&ssl=1)

മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ
വിജയാഘോഷ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍. ദുബൈയില്‍ വച്ചുള്ള ‘മേം ഹും മൂസ’
വിജയാഘോഷ ചിത്രങ്ങളാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. നടനൊപ്പം സൈജു കുറുപ്പും
മിഥുനും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഫോട്ടോകള്‍ പങ്കുവച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ
പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/mei-hoom-moosa.jpg?
resize=1280%2C720&ssl=1)

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.സി.ജെ.റോയ്, 
തോമസ് തിരുവല്ല എന്നിവരാണ് മേം ഹും മൂസ’ നിര്‍മ്മിച്ചിരിക്കുന്നത്. പുനം ബജ്വാ ആണ് 
നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍,
മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും
ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
