# മേഘ്‌നയുടെ ചിരു

- Link: https://ml.b4blaze.com/film-news/mekhna-new-photoshoot
- Published: 2021-10-16T23:55:00+05:30
- Author: Rahul

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ
നടിയാണ് മേഘ്‌ന രാജ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ
മേഘ്‌നയുടെ അഞ്ജലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കന്നട നടന്‍ ആയിരുന്ന 
ചിരഞ്ജീവി സര്‍ജ ആയിരുന്നു നടിയുടെ ഭര്‍ത്താവ്. ഗര്‍ഭിണിയായിരിക്കെ പെട്ടെന്നുണ്ടായ
ഭര്‍ത്താവിന്റെ വിയോഗത്തില്‍ തകര്‍ന്ന് പോയ മേഘ്‌നയ്ക്ക് ഏറെ പിന്തുണയായിരുന്നു കേരളത്തില്‍
നിന്നും ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/mekhna-raj-with-
baby.jpg?resize=960%2C540&ssl=1)

ഗര്‍ഭിണിയായിരുന്ന മേഘ്‌ന ഒക്ടോബര്‍ 22ആം തീയതി ആണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.
റയാന്‍ എന്നാണ് കുട്ടിയുടെ പേര്. സമൂഹമാധ്യമങ്ങളില്‍ സജീവമായ മേഘ്‌ന മകനെ കുറിച്ചുള്ള
വിശേഷങ്ങളും തന്റെ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ താരം
കുറച്ചു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മഹാറാണിയെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന
ചിത്രങ്ങളില്‍ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രത്തില്‍
ചിരഞ്ജീവിയുടെ ചിത്രവും കാണാം.നടിയുടെ മനസ്സില്‍ എന്നും എപ്പോഴും ചിരഞ്ജീവി മാത്രമാണ്
എന്ന് വീണ്ടും തെളിയിക്കുന്ന ചിത്രങ്ങള്‍ ആയി മാറി ഇത്.
