# നടി മേഘ്‌ന വിന്‍സന്റ് വിവാഹ മോചിതയായി !! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

- Link: https://ml.b4blaze.com/film-news/mekhna-vincent-divorced-news
- Published: 2020-05-02T09:03:46+05:30
- Author: Rahul

ചന്ദന മഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ നടിയാണ് മേഘ്‌ന, 2017 ഏപ്രില്‍
30നായിരുന്നു മേഘ്‌നയും ഡോണും വിവാഹിതരായത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനാണ്
ഡോണ്‍. ഡിംപിളായിരുന്നു ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന
വാർത്ത ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാർത്തയാണ്, എന്നാൽ ഈ വാർത്തയുടെ ഇരുവരും 
പ്രതികരിച്ചിരുന്നില്ല, ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ ചില
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

![meghna-vincent-engagement](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/05/meghna-vincent-engagement.jpg?resize=640%2C485&ssl=1)

ഈ വര്‍ഷം അദ്ദേഹത്തിന്റെ വിവാഹമുണ്ടാവുമെന്ന് അടുത്ത ബന്ധുക്കളും വ്യക്തമാക്കിയെന്നും
റിപ്പോര്‍ട്ടിലുണ്ട്. ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്ബത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും
ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മേഘ്‌നയുടേയും ഡോണിന്റേയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ
വൈറലായി മാറിയിരുന്നു. സിനിമ സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് ഇവരെ അനുഗ്രഹിക്കാനായി
എത്തിയത്.

⌊meghana-vincent-engagement-stills-7⌉⌊meghana-vincent-engagement-stills-7⌉2018 മെയ്
മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും
നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ വരും
ദിവസങ്ങളില്‍ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു അടുത്തിടെ മേഘ്‌ന പറഞ്ഞത്.
പൊന്മകള്‍ വന്താല്‍ എന്ന പരമ്ബരയിലാണ് താരം ഒടുവിലായി വേഷമിട്ടത്. സ്വാമി അയപ്പനെന്ന
പരമ്ബരയിലൂടെയായിരുന്നു മേഘ്‌ന അരങ്ങേറിയത്.
