# മുകേഷേട്ടെനെ ഒരുപാടിഷ്ടമാണെന്ന് ഫോണില്‍ കൂടി പറഞ്ഞു, മേനക

- Link: https://ml.b4blaze.com/film-news/menaka-cheat-mukesh-fun-story
- Published: 2021-10-19T09:32:57+05:30
- Author: Rahul

ഒരുകാലത്ത് മലയാളസിനിമ അടക്കിവാണ നടികളായിരുന്നു മേനകയും ലിസിയും. മേനക-ശങ്കര്‍ ജോഡിയിലിറങ്ങിയ
സിനിമകളെല്ലാം വമ്പന്‍ ഹിറ്റുകളുമായിരുന്നു. ലിസിയും മേനകയും ചേര്‍ന്ന് ഒരിക്കല്‍ മുകേഷിനെ
പറ്റിച്ച കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് മേനക ഇപ്പോള്‍. ഒരു ആരാധികയാണെന്ന് പറഞ്ഞ് മുകേഷിനെ
ഫോണ്‍ ചെയ്തുവെന്നാണ് മേനക പറയുന്നത്.

**മേനകയുടെ വാക്കുകള്‍,**

സിനിമയുടെ ഭാഗമായി ഞങ്ങളെല്ലാം അമൃത ഹോട്ടലില്‍ എത്തിയിരുന്നു. അങ്ങനെ മുകേഷേട്ടനെ 
ഒന്ന് പറ്റിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തു. റൂമിലുള്ള ഫോണെടുത്തു വിളിച്ചു, ഞാന്‍ 
മുകേഷേട്ടന്റെ വലിയൊരു ആരാധികയാണെന്നും , എനിക്ക് മുകേഷേട്ടനെ ഭയങ്കര ഇഷ്ടമാണെന്നും,
നേരിട്ട് കാണണം എന്നൊക്കെ പറഞ്ഞു. ഇതോടെ മുകേഷ് ചേട്ടനും തിരിച്ചു സംസാരിക്കാന്‍ തുടങ്ങി.
നേരിട്ട് കാണണമെന്നും പച്ചക്കളര്‍ ചുരിദാറിട്ട് തൈക്കാട് ബസ്റ്റോപ്പില്‍ വന്നു നില്‍ക്കാം
എന്നും പറഞ്ഞു. അങ്ങനെ ഫോണ്‍ വെച്ചു.

 എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മുകേഷേട്ടന്‍ ഞങ്ങളുടെ റൂമില്‍ വന്നു , നീ അല്ലേ 
കുറച്ചു മുന്നേ എന്നെ വിളിച്ചത് എന്ന് ചോദിച്ചു. ഇല്ല ഞാന്‍ വിളിച്ചില്ലെന്ന് പറഞ്ഞു.
പച്ച കളര്‍ ചുരിദാര്‍ ഇട്ടു വരാം എന്ന് പറഞ്ഞത് നീ അല്ലെന്ന് വീണ്ടും ചോദിച്ചപ്പോള്‍
ഞങ്ങളോട് ചിരിച്ചു പോയി. ഞാന്‍ അവസാനം പറഞ്ഞ വാക്കാണ് സംശയത്തിന് ഇടയാക്കിയതെന്നും 
മുകേഷ് പറഞ്ഞു. ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍
ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. എന്റെ മലയാളം അത്ര നല്ലതല്ലാത്തതുകൊണ്ട്
വന്നു പോയതാണ്, അതാണ് അദ്ദേഹത്തിന് സംശയം തോന്നാന്‍ കാരണം.

 
