# ഒരേദിനം പിറന്നാള്‍ ആഘോഷിച്ച് മേനകയും സുരേഷ് കുമാറും!!! അപൂര്‍വ്വദിനത്തിന്റെ സന്തോഷം പങ്കുവച്ച് കീര്‍ത്തിയും രേവതിയും

- Link: https://ml.b4blaze.com/film-news/menaka-suresh-kumar-birthday-same-day
- Published: 2022-11-16T11:57:36+05:30
- Author: Anu

മലയാളികളുടെ പ്രിയ താര കുടുംബമാണ് നടി മേനക സുരേഷിന്റേത്. മകള്‍ കീര്‍ത്തിയും നായികയായി
ശ്രദ്ധേയയായിക്കഴിഞ്ഞു. രേവതി സഹ സംവിധായികയായും തന്റേതായ ഇടം സിനിമാലോകത്ത് കണ്ടെത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ കുടുംബത്തിലെത്തിയ സന്തോഷ നിമിഷമാണ് കീര്‍ത്തിയും രേവതിയും പങ്കുവയ്ക്കുന്നത്.

മേനകയും സുരേഷ് കുമാറും ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന സന്തോഷമാണ് മക്കള്‍ പങ്കുവച്ചിരിക്കുന്നത്.
അച്ഛനും അമ്മയ്ക്കും പിറന്നാളാശംസ അറിയിച്ചിരിക്കുകയാണ്‌രേവതിയും കീര്‍ത്തിയും.
  ”
ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച് പിറന്നാളാഘോഷിക്കുന്നത്
അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും
സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നാണ് രേവതി കുറിച്ചത്.

>  
> View this post on Instagram
>  
> [A post shared by Revathy Sureshkumar (@revathysureshofficial)](https://www.instagram.com/p/Ck-iBHjPZEO/?utm_source=ig_embed&utm_campaign=loading)

 അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയും രേവതി പങ്കിട്ടിരുന്നു. താരങ്ങളും
ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് താഴെയായി ആശംസകള്‍ നേരുന്നുണ്ട്

പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും മകള്‍ കീര്‍ത്തി സുരേഷും പങ്കുച്ചു.
ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികള്‍
എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള ചിത്രം പങ്കുവവച്ച് കീര്‍ത്തി കുറിച്ചത്.
