# ആദ്യ ക്ഷണം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദിക്ക് വിവാഹ ക്ഷണപത്രം നല്‍കി മേപ്പടിയാന്‍ സംവിധായകന്‍

- Link: https://ml.b4blaze.com/film-news/meppadiyan-directors-first-wedding-invitation-handed-over-to-pm-modi
- Published: 2023-04-25T00:22:51+05:30
- Author: Gargi

മേപ്പടിയാന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു
മോഹന്‍ വിവാഹ ക്ഷണക്കത്തിന്റെ ആദ്യ കോപ്പി സമ്മാനിച്ചത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര
മോദിക്ക്. ഇന്ന് കേരളത്തിലെത്തിയ മോദിയെ കണ്ട് ക്ഷണക്കത്ത് നല്‍കുകയും അനുഗ്രഹം വാങ്ങുകയും
ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/68f33d00-931d-4f5e-
8304-7d9c1eb7cc98.jpeg?resize=1280%2C852&ssl=1)

വിഷ്ണുവിനൊപ്പം പ്രതിശ്രുത വധു അഭിരാമിയുമുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക്
തയ്യാറെടുക്കുകയാണ് അഭിരാമി. സെപ്തംബര്‍ മൂന്നിന് ചേരാനല്ലൂര്‍ വച്ചാണ് ഇരുവരുടേയും
വിവാഹം. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/06c7929b-d27f-47c2-
981e-1f53ef16152f.jpeg?resize=1280%2C834&ssl=1)

മാര്‍ച്ച് 23നാണ് വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി 
മുകുന്ദനും എത്തിയിരുന്നു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം 
ചിത്രത്തിന്റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെ നായകനായെത്തുന്ന‘
പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്. മേപ്പടിയാനില്‍ നിന്നും തികച്ചും വ്യത്യസ്തമായി
രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ എന്നാണ് റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pm-modi.jpeg?resize
=1280%2C848&ssl=1)

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു
മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി
അവതരിപ്പിക്കുകയായിരുന്നു ചിത്രത്തിലൂടെ വിഷ്ണു മോഹന്‍. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തിയ
ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/meppadiyanu.jpg?
resize=1018%2C732&ssl=1)

അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം
രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍,
ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ
പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
