# മേപ്പടിയാന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു..!! പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയുണ്ടെന്ന് ഉണ്ണി മുകുന്ദന്‍!!

- Link: https://ml.b4blaze.com/film-news/meppadiyan-pirated-version-unni-response
- Published: 2022-01-24T15:15:25+05:30
- Author: Rahul

കുടുംബപ്രേക്ഷകര്‍ ചേര്‍ന്ന് ഹിറ്റാക്കി മാറ്റിയ ഉണ്ണി മുകുന്ദന്‍ ചിത്രമാണ് മേപ്പടിയാന്‍.
പതിവില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ ഉണ്ണി മേപ്പടിയാനില്‍ എത്തിയപ്പോള്‍
ഇരുകൈയ്യും നീട്ടിയാണ് ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ മേപ്പടിയാന്‍
സിനിമയുടെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് എതിരെ തന്റെ നിലപാട് അറിയിച്ച്
രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unni-meppadiyan-
300x169.jpg?resize=895%2C504&ssl=1)

വ്യാജ പതിപ്പ് പ്രചരിക്കുന്നതിന് എതിരെ തന്റെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് താരം പ്രതികരിച്ചത്.
ചിലര്‍ ഇങ്ങനെ ചെയ്യുന്നത് തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സങ്കടം ഉണ്ടാക്കുന്നു
എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
 4 വര്‍ഷം
കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാന്‍’! ഈ
കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും
ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ
മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍
കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unnii1234-300x169.
jpg?resize=847%2C477&ssl=1)

കോവിഡ് ബാധിച്ച് തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍
എത്തിക്‌സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു 
വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?
എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍
തിയേറ്ററില്‍ ഓടുന്നതാന്നെന്നും ഓര്‍ക്കണം. ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ
പോലെ തന്നെയാണ് നമ്മുടെ സിനിമയും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unniiii-300x169.
jpg?resize=991%2C558&ssl=1)

സിനിമയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു മുതല്‍മുടക്കിയ ഞാനും, വര്‍ഷങ്ങളുടെ കാത്തിരിപ്പിന്
ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകന്‍ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍
പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന
കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. ഇന്ന് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.
നാളെ തിങ്കള്‍ തൊട്ട് മേപ്പടിയാന്‍ 138 ഇല്‍ പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും
മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വീണ്ടും നന്ദി.

 

 
