# പാൻ വേൾഡ് നേട്ടവുമായി ‘മെറി ബോയ്സ്’; ഏഴ് രാജ്യങ്ങളിൽ ട്രെൻഡിങ്ങായി ട്രെയിലർ!

- Link: https://ml.b4blaze.com/film-news/merry-boys-achieves-a-pan-world-milestone-trailer-trending-in-seven-countries
- Published: 2026-11-26T11:46:02+05:30
- Author: Sana Fathima

യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷവുമൊക്കെയായി എത്തുന്ന‘
മെറി ബോയ്സ്’ ചിത്രത്തിന് ആഗോളതലത്തിൽ മികച്ച പ്രതികരണം. ചിത്രത്തിന്റെ ട്രെയിലർ ഏഴ്
രാജ്യങ്ങളിൽ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യ, ഖത്തർ, യുഎഇ, ഒമാൻ, സൗദി
അറേബ്യ, കുവൈറ്റ്, കാനഡ എന്നീ രാജ്യങ്ങളിലാണ് ട്രെയിലർ ശ്രദ്ധനേടുന്നത്. ഇതോടെ റിലീസിന്
മുമ്പുതന്നെ പാൻ വേൾഡ് ശ്രദ്ധ നേടുകയാണ് ചിത്രം. ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയെഴുതി സംവിധാനം ചെയ്യുന്നത്
മഹേഷ് മാനസാണ്. ശ്രീപ്രസാദ് ചന്ദ്രനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ക്യാമ്പസ് ജീവിതത്തിന്റെ ആവേശവും സൗഹൃദങ്ങളുടെ ഊഷ്മളതയും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളും
കോർത്തിണക്കിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

പുതുതലമുറയുടെ ജീവിതസാഹചര്യങ്ങളും അവരുടെ കാഴ്ചപ്പാടുകളും വ്യക്തിബന്ധങ്ങളിലെ സങ്കീർണതകളുമാണ്
ചിത്രത്തിന്റെ പ്രധാന പ്രമേയം. യുവാക്കൾക്ക് ഏറെ പരിചിതമായ സാഹചര്യങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും
സഞ്ചരിക്കുന്ന ചിത്രം സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന രസകരമായൊരു സിനിമാനുഭവമായിരിക്കുമെന്നാണ്
പ്രതീക്ഷ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മെറിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജാണ്.
വിശാഖ് നായർ, റോഷൻ അബ്ദുൽ റഹൂഫ്, സാഫ് ബോയ്, ഷോൺ ജോയ്, പാർവതി അയ്യപ്പദാസ്, ശ്വേത വാരിയർ,
കീർത്തന പ്രേം, ബിന്ദു പണിക്കർ, മൂർ, അഖിൽ കലവൂർ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആൻ
ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ജസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. സാം സി.എസ്., ഡോൺ വിൻസെന്റ് എന്നിവർ
സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റിന്റേതാണ്. ഫായിസ് ഛായാഗ്രഹണവും ആകാശ്
ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സച്ചിനാണ് സൗണ്ട് ഡിസൈൻ. മെൽവി ജെ. കോസ്റ്റ്യൂമും
റോണക്സ് സേവ്യർ മേക്കപ്പും രാഖിൽ കലാസംവിധാനവും നിർവഹിക്കുന്നു. സന്തോഷ് കൃഷ്ണൻ, നവീൻ
പി. തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. അഖിൽ യശോധരൻ ലൈൻ പ്രൊഡ്യൂസറും
ഗിരീഷ് കൊടുങ്ങല്ലൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഫസൽ ബക്കറാണ് ഫൈനൽ മിക്സ് നിർവഹിച്ചിരിക്കുന്നത്.
ബിച്ചുവാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. രാജേഷ് നാരായണനാണ് കാസ്റ്റിങ് ഡയറക്ടർ.

മഞ്ജു ഗോപിനാഥ് പി.ആർ.ഒ. ആയും ബിജിത്ത് ധർമ്മടം സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്നു.
സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്സാണ് മാർക്കറ്റിങ് കൈകാര്യം ചെയ്യുന്നത്. ബ്രിങ് ഫോർത്ത്
പരസ്യപ്രവർത്തനങ്ങളും യെല്ലോ ടൂത്ത്സ് ഡിസൈനുകളും നിർവഹിക്കുന്നു. വിനയ തേജസ്വിയാണ്
ടൈറ്റിൽ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ഡിസംബറിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന ‘മെറി ബോയ്സ്’ ട്രെയിലറിന് ലഭിക്കുന്ന രാജ്യാന്തര
ശ്രദ്ധ സിനിമയുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. ക്യാമ്പസ് സൗഹൃദത്തിന്റെയും 
പ്രണയത്തിന്റെയും കഥയുമായി എത്തുന്ന ചിത്രം യുവപ്രേക്ഷകർക്കിടയിൽ എത്രത്തോളം സ്വീകാര്യത
നേടുമെന്നാണ് ഇനി അറിയേണ്ടത്.
