# ഒരു ലക്ഷം പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണ്‍!!! മെറ്റ് ഗാലയില്‍ സൗന്ദര്യറാണിയായി ആലിയ

- Link: https://ml.b4blaze.com/film-news/met-gala-2023-alia-bhatt-shares-gorgeous
- Published: 2023-05-02T20:53:08+05:30
- Author: Anu

ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്ക വേദിയാണ് മെറ്റ് ഗാല. ഇത്തവണത്തെ ഷോയില്‍ ബോളിവുഡ്
താരസുന്ദരി ആലിയ ഭട്ടും തിളങ്ങിയിരിക്കുകയാണ്. ആലിയയുടെ ആദ്യ മെറ്റ് ഗാലയായിരുന്നു 
ഇത്തവണത്തേത്. തൂവെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണിലാണ് ആലിയ വേദിയിലെത്തിയത്.
കാഴ്ച്ചയില്‍ വളരെ സിംപിള്‍ ലുക്കുള്ള ഗൗണ്‍ ആണെങ്കിലും ഏറെ പ്രത്യേകതകളുള്ള ഗൗണാണ്.

ഒരു ലക്ഷത്തോളം പവിഴമുത്തുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗൗണിലാണ് മെറ്റ് ഗാല വേദിയില്‍
ആലിയ തിളങ്ങിയത്. സ്ലീവ്ലെസ് ആയ, ഡീപ് നെക്കും നീണ്ട ട്രെയ്നുള്ള ഈ ഗൗണില്‍ ആലിയ അതീവ
സുന്ദരിയായിരുന്നു. വജ്ര മോതിരങ്ങളും വജ്രക്കമ്മലുമാണ് അതിനൊപ്പം ആലിയ ധരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/Aliya-bhatt-1-1-
1-1024x536.jpg?resize=1024%2C536&ssl=1)

പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗെര്‍ഫെല്‍ഡിനോടുള്ള ആദര സൂചകമായി ഡയമണ്ട് പതിപ്പിച്ച
ഫിംഗര്‍വലെസ് ഗ്ലൗവും താരം അണിഞ്ഞിട്ടുണ്ടായിരുന്നു. സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ
1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നാണ് ആലിയ അണിഞ്ഞ ഗൗണിന് പ്രചോദനമായത്.

അമേരിക്കന്‍ ഡിസൈനര്‍ പ്രബര്‍ ഗുരുങ്ങാണ് ആലിയയ്ക്ക് വേണ്ടി ഗൗണ്‍ ഡിസൈന്‍ ചെയ്തത്.
മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയയാണ് ആലിയയെ സ്‌റ്റൈല്‍ ആക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/Aliya-bhatt-2jpg-
1-1024x536.jpg?resize=1024%2C536&ssl=1)

‘ഐതിഹാസിക ബ്രാന്‍ഡായ ഷാനല്‍ വധുക്കളെ കണ്ട് എപ്പോഴും ആകൃഷ്ടയായിരുന്നു. ഈ രാത്രിയിലെ
എന്റെ ലുക്ക് ഇതില്‍ നിന്നും, പ്രത്യേകിച്ച് സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992
ഷാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍
പങ്കുവച്ചത്.
