# ഹവായ് ബീച്ചില്‍ ഭാര്യയെ എടുത്തുപൊക്കി എം.ജി ശ്രീകുമാര്‍..! നടു ഒടിക്കല്ലേ എന്ന് കമന്റുകള്‍!

- Link: https://ml.b4blaze.com/film-news/mg-sreekumar-and-wife-vacation-photos
- Published: 2022-07-06T12:30:06+05:30
- Author: Sreekumar

മലയാള സിനിമയുടെ നിത്യഹരിത ഗായകന്‍ എം.ജി ശ്രീകുമാറിന്റേയും ഭാര്യ ലേഖയുടേയും അവധിക്കാല
വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള ഇരുവരും ഇത്തവണ എത്തിയിരിക്കുന്നത് ഹവായ് ബീച്ചിലാണ്.
പ്രണയാദരം ഭാര്യയെ എടുത്തു പൊക്കി.. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്നാണ്
അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/291788340_573525910811517_4216907713935371103_n.
jpg?resize=526%2C874&ssl=1)

ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അതേസമയം, എം.ജി ശ്രീകുമാര്‍ 
പങ്കുവെച്ച ഫോട്ടോ പങ്കുവെച്ച് ഭാര്യ ലേഖ കുറിച്ചിരിക്കുന്നത്, ഈ കൈകളില്‍ ഞാന്‍ എന്നും
സുരക്ഷിതയാണെന്നാണ് ലേഖ കുറിച്ചത്. ലഭിക്കുന്ന അവസരങ്ങളില്‍ എല്ലാം വിദേശ യാത്രകള്‍
നടത്തുന്ന ഇവര്‍ കൊവിഡ് പടര്‍ന്ന് പിടിച്ചതോടെയാണ് യാത്രകള്‍ ഒന്നും ചെയ്യാതിരുന്നത്.
അതുകൊണ്ട് തന്നെ നീണ്ട നാളുകള്‍ക്ക് ശേഷമുള്ള യാത്ര ഇരുവരും ചേര്‍ന്ന് ആഘോഷമാക്കി മാറ്റുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mg.jpg?resize=535%
2C494&ssl=1)

എം.ജി ശ്രീകുമാര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയ്ക്ക് അടിയില്‍ നല്ല കമന്റുകളും
അതേസമയം, വിമര്‍ശന കമന്റുകളും എത്തുന്നുണ്ട്. സുരക്ഷിതമായ കൈകളില്‍ എന്നും കൂടെയുണ്ടായിരിക്കെട്ടെ..
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്നത് ദൈവാനുഗ്രഹം ആണ് ദൈവത്തോട് നന്ദി പറയുക
എന്നും എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mg-2.jpg?resize=
505%2C477&ssl=1)

എന്നെല്ലാം കമന്റുകള്‍ വരുന്നതിന് ഒപ്പം, കര്‍ക്കിടക മാസം ആവാറായി, ഹവായി കഴിഞ്ഞാ നേരെ
കോട്ടക്കല്‍ വന്നു ഉഴിയാന്‍ കിടക്കാം അണ്ണാ..ഇനിയൊരു ജന്മം വല്യ ഉറപ്പൊന്നുമില്ല പക്ഷേ
നടു ഉളുക്കാതെ നോക്കണം എന്നെല്ലാമാണ് ഈ ഫോട്ടോയ്ക്ക്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/292243642_573189420845166_6470433723383064843_n.
jpg?resize=861%2C1327&ssl=1)

അടിയില്‍ വരുന്ന മറ്റ് കമന്റുകള്‍.. കഴിഞ്ഞ ദിവസം ഹവായില്‍ എത്തിയ വിവരം അറിയിച്ച് 
പോസ്റ്റിട്ട എം.ജി ശ്രീകുമാറിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളായിരുന്നു വന്നത്. തനിക്ക്
സന്ദേശം അയച്ച് എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് അദ്ദേഹം മറുപടി കമന്റും പങ്കുവെച്ചിരുന്നു.
