# ‘ഗരുഡന് ശേഷം ഫീനിക്സ്’ ; ഞെട്ടിക്കാനൊരുങ്ങി വീണ്ടും   മിഥുൻ മാനുവൻ തോമസ് 

- Link: https://ml.b4blaze.com/film-news/midhun-manuel-next-movie-phoenix
- Published: 2023-11-15T15:20:27+05:30
- Author: Sreekumar

മലയാള സിനിമയിൽ ഇന്ന് ഉയർന്നു കേൾക്കുന്ന ഒരു പേരാണ് മിഥുൻ മാനുവൽ തോമസ് എന്നത്. ആട്
എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുന്നതിന് മുന്‍പ് തിരക്കഥാകൃത്തായി അരങ്ങേറ്റം
കുറിച്ച ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. ജൂഡ് ആന്‍റണി ജോസഫിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ
ഓം ശാന്തി ഓശാന എന്ന ചിത്രത്തിനാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയിരുന്നത്. സംവിധാനം
ചെയ്ത ചിത്രങ്ങളില്‍ മിക്കതിനും സ്വന്തമായി തിരക്കഥയൊരുക്കിയ മിഥുന്‍ മറ്റ് സംവിധായകര്‍ക്ക്
വേണ്ടി വീണ്ടും തിരക്കഥ എഴുതി. ഓം ശാന്തി ഓശാനയ്ക്ക് ശേഷം മിഥുന്‍റെ തിരക്കഥയില്‍ മറ്റൊരാള്‍
സംവിധാനം ചെയ്ത ചിത്രമാണ് സുരേഷ് ഗോപി നായകൻ ആയെത്തി അടുത്തിടെ റിലീസ് ചെയ്യപ്പെട്ട
ഗരുഡന്‍. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തിൽ ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഭിരാമിയാണ് ചിത്രത്തിൽ നായികാ ആയെത്തുന്നത്. മികച്ച അഭിപ്രായം നേടിയ ഗരുഡന്‍ തിയറ്ററുകളില്‍
പ്രദർശനം തുടരുമ്പോള്‍ മിഥുന്‍റെ തിരക്കഥയിലുള്ള അടുത്ത ചിത്രവും തിയറ്ററുകളിലേക്ക്
എത്തുകയാണ്. നവാഗതനായ വിഷ്ണു ഭരതന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ്  എന്ന ചിത്രത്തിനാണ്
മിഥുന്‍ മാനുവൽ തിരക്കഥ രചിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mithun1.jpg?resize
=587%2C446&ssl=1)

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഈ വെള്ളിയാഴ്ചയാണ്.
എന്നാല്‍ റിലീസിന് മുന്‍പുള്ള സ്പെഷല്‍ പ്രീമിയര്‍ ഇന്ന് നടക്കും. കൊച്ചി ഇടപ്പള്ളി
വനിത സിനിപ്ലെക്സില്‍ ഇന്ന് വൈകിട്ട് 6.30 നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടത്തുക.
സിനിമകളുടെ റിലീസിന് മുന്‍പുള്ള പ്രിവ്യൂ മലയാളത്തിലും ഇപ്പോള്‍ നടന്നു വരുന്നുണ്ടെങ്കിലും
രണ്ട് ദിവസം മുന്‍പുള്ള അത്തരം പ്രദര്‍ശനം അപൂര്‍വ്വമായി മാത്രമാണ് നടത്താറുള്ളത്. 
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഗാനവും സമൂഹ മാധ്യമങ്ങളിൽ 
തരംഗമായി മാറിയിരുന്നു. ഗരുഡന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്  വീണ്ടും ഞെട്ടിക്കുമോ 
എന്ന് ഇന്നറിയാം. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായ ഫീനിക്‌സ്. 2 മണിക്കൂര്‍
12 മിനിറ്റ്  ദൈര്‍ഘ്യമുള്ളതാണ്‌. ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ അപ്പോൾ ഇന്ന്
രാത്രി 9 മണിയോടെ എത്തുകയും ചെയ്യും. അജു വര്‍ഗീസ്, അനൂപ് മേനോന്‍, ചന്തു നാഥ് എന്നിവരാണ്
ഫീനിക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഡ്വ. ജോണ്‍ എന്ന കഥാപാത്രമായി അജു വർഗീസ്
എത്തുമ്പോള്‍ വൈദികനായാണ് അനൂപ് മേനോന്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. അനൂപ് 
മേനോന്റെ കരിയറിലെ വ്യത്യസ്‍തമായ ഒരു കഥാപാത്രമാകും ചിത്രത്തിലേത് എന്നാണ് ലഭിക്കുന്ന
സൂചന. ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജില കെ ബേബി, സിനി
ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരാണ് ഫീനിക്സിൽ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/phonix3.jpg?resize
=1042%2C630&ssl=1)

ചിത്രത്തിന്റെ കഥ വിഷ്ണു ഭരതനും  ബിഗിൽ ബാലകൃഷ്ണനും ചേർന്നാണ് എഴുതിയിരിക്കുന്നത്. 
ചിത്രത്തിന്റെ ഛായാഗ്രഹണം
 നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത്
സാം സി.എസും ആണ്. ഗാനരചന വിനായക് ശശികുമാർ, എഡിറ്റർ നിതീഷ് കെ.ടി.ആർ, മേക്കപ്പ് റോണക്സ്
സേവ്യർ, കോസ്റ്റ്യൂം ഡിനോ ഡേവിസ് എന്നിവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി
നടുവിൽ,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ 
പുറകാട്ടിരി, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, 
സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരും
നിർവഹിക്കുന്നു. അനൂപ് മേനോൻ നായകൻ ആയെത്തിയ 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ വിജയത്തിന്
ശേഷം ഫ്രണ്ട് റോ പ്രോഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ഫീനിക്‌സ് നിര്‍മ്മിക്കുന്നത്.
