# ‘ലവള് ഒളിഞ്ഞു നോക്കുന്നുണ്ട്..! ഫോക്കസ് ഉണ്ടെന്ന് ചുമ്മാ പറഞ്ഞേക്ക്..അത് വിശ്വസിച്ചോളും’

- Link: https://ml.b4blaze.com/film-news/midhun-manuel-shares-anaswara-rajan
- Published: 2024-02-04T17:27:44+05:30
- Author: Anu

പ്രമുഖ നടി അനശ്വരയും ഒത്തുള്ള രസകരമായ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചു സംവിധായകന്‍ മിഥുന്‍
മാനുല്‍ തോമസ്. ഓസ്ലെര്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രമാണ് മിഥുന്‍ സോഷ്യല്‍ മീഡിയ യിലൂടെ
പങ്കുവച്ചത്.
  ചിത്രത്തില്‍ മിഥുനെയും അനശ്വരയെയും കൂടാതെ ഓസ്ലര്‍ എന്ന സിനിമയുടെ 
ഛായാഗ്രാഹകന്‍ തേനി ഈശ്വരനെയും കാണാം. അതേസമയം ഓസ്ലര്‍ ജയറാമിന്റെ സിനിമ കരിയറിലെ ഏറ്റവും
വലിയ വിജയമായിരിക്കുകയാണ്. ചിത്രം ഇറങ്ങി 30 ദിവസം കഴിഞ്ഞിട്ടും 140 തീയേറ്ററുകളില്‍
ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.  ജയറാമിനെ കൂടാതെ സൂപ്പര്‍ താരം മമ്മുട്ടിയും വളരെ
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലഭ്യമായ വിവരം പ്രകാരം ഓസ്ലര്‍ പ്രമുഖ സ്ട്രീമിംഗ്
പ്ലാറ്റഫോം ആയ ആമസോണ്‍ പ്രൈം വഴി ഫെബ്രുവരി അവസാനത്തോടെ ഒടി.ടിയില്‍ ലഭ്യമാവും. ഇതു
വരെ ലോകമെമ്പാടുമായി 50 കോടി രൂപയോളം ചിത്രം നേടി കഴിഞ്ഞു.
