# ഉണ്ണിയുടേയും അപര്‍ണയുടേയും ചിത്രം ‘മിണ്ടിയും പറഞ്ഞും’ റിലീസിനൊരുങ്ങുന്നു

- Link: https://ml.b4blaze.com/film-news/mindiyum-paranjum-releasing-soon
- Published: 2022-12-20T22:33:03+05:30
- Author: Gargi

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘മിണ്ടിയും
പറഞ്ഞും’ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ‘ലൂക്ക’ സംവിധായകന്‍
അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സനലും ലീനയുമായിട്ടാണ് ഉണ്ണിയും അപര്‍ണയുമെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/mindiyum-paranjum.
jpg?resize=591%2C713&ssl=1)

മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്.
നിര്‍മ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്‌സ് – കബീര്‍ കൊട്ടാരത്തില്‍, റസാഖ് അഹമ്മദ്,
ക്യാമറ- മധു അമ്പാട്ട്, എഡിറ്റര്‍- കിരണ്‍ ദാസ്. ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്,
മാല പാര്‍വതി, സഞ്ജു മധു, സോഹന്‍ സീനുലാല്‍, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ്
തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/mindiyum.jpg?resize
=710%2C400&ssl=1)

സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികള്‍: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂര്‍,
അഡിഷണല്‍ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദര്‍ശനം എം. അമ്പാട്ട്, ആര്‍.എം. സ്വാമി; പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ – അലക്‌സ് കുര്യന്‍, സൗണ്ട് ഡിസൈന്‍ – കിഷന്‍ മോഹന്‍, വിഘ്നേശ് ആര്‍.
കെ., കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനര്‍–
കിഷോര്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- RGമേക്കപ്പ് ആര്‍ടിസ്ട്രി, സ്റ്റീല്‍സ്-
അജി മസ്‌കറ്റ്, ഡിസൈന്‍സ് – പ്രതൂല്‍. ആസ്വിന്‍ മോഹന്‍, സിദ്ധാര്‍ഥ് ശോഭന, അലന്‍ സഹര്‍
അഹമ്മദ്, അനന്തു ശിവന്‍ എന്നിവരാണ് സംവിധാന സഹായികള്‍. ലൊക്കേഷന്‍ സൗണ്ട്- ബാല ശര്‍മ്മ.

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ്
ചെയ്തത്. അപര്‍ണ ബാലമുരളി അഭിനയിച്ചതില്‍ ‘നിതം ഒരു വാനം’ എന്ന ‘തമിഴ് ചിത്രമാണ് ഏറ്റവും
ഒടുവില്‍ റിലീസ് ചെയ്തത്.
