# സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടി ; ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടെ? രസകരം ഈ സൗഹൃദം !

- Link: https://ml.b4blaze.com/film-news/minnal-murali-movie-live
- Published: 2021-11-04T09:58:23+05:30
- Author: Rahul

കഴിഞ്ഞ ദിവസമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രമായ മിന്നൽ
മുരളിയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും സോഷ്യൽ മീഡിയ ലൈവിൽ എത്തിയത്. ലിവിനിടയിൽ തമാശകളും
കാര്യങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ദർശന രാജേന്ദ്രൻ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട്
ലൈവിൽ കമന്റ് ഇട്ടത്. എന്നാൽ ദർശനയുടെ കമന്റ് വായിച്ചതോടെ തന്നെ കുറിച്ച് ഒരു പാട്ട്
എഴുതിക്കൂടെ എന്ന ചോദ്യമാണ് ടോവിനോ ബേസിലിനോട് ചോദിച്ചിരിക്കുന്നത്.ടോവിനോയുടെ ഈ ചോദ്യവും
ബേസിൽ അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ”ദർശനാ… ഇപ്പൊ
എല്ലായിടത്തും ദർശനയാണല്ലോ,” എന്നാണ് ലൈവിനിടെ ദർശന എത്തിയപ്പോൾ ബേസിൽ പറഞ്ഞത്. ”ദേ
ദർശന പിന്നേം വന്നിരിക്കുന്നു. എടാ, ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടെ?
ടോവിനോ എന്നുപറഞ്ഞ്……,”എന്നാണ് ടൊവിനോ ബേസിലിനോട് ചോദിച്ചത്. ”അത് സൗണ്ട് ശരിയാവില്ല,
വർക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ മറുപടി. ”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ
ഒരേയൊരു നടി,” എന്നാണ് ടൊവിനോ ദർശനയെ വിശേഷിപ്പിച്ചത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.
പൊതുവെ ടോവിനോയും ബസിലും ഒരുമിച്ച് എത്തിയാൽ തന്നെ ആ പരിപാടി രസകരമായിരിക്കും. അത് 
തന്നെയാണ് ഇവിടെയിൻ സംഭവിച്ചിരിക്കുന്നത്.
