# മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം? നിര്‍മ്മാതാവ് പറയുന്നത് ഇങ്ങനെ…

- Link: https://ml.b4blaze.com/film-news/minnal-murali-second-part
- Published: 2021-12-27T20:35:28+05:30
- Author: Rahul

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയ്ക്ക് മികച്ച പ്രതികരണമാണ്
പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം
റിലീസ് ചെയ്തത്. വലിയ ആവേശമാണ് സിനിമ റിലീസ് ചെയ്തതിന് മുന്‍പും ശേഷവും പ്രക്ഷകരില്‍
കണ്ടത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്
നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ
പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോള്‍ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു സോഫിയ പോളിന്റെ
പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/minnalmurali2-300x202.
jpg?resize=904%2C609&ssl=1)

നിര്‍മ്മാതാവിന്റെ വാക്കുകള്‍ ഇങ്ങനെ… ‘എന്താണ് മുന്നിലുള്ളതെന്ന് പറയാന്‍ ഇത് അല്പം
നേരത്തെയാണ്. പക്ഷേ, ഞങ്ങള്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും.
എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും
അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോള്‍
പറയാനാവില്ല. പക്ഷേ, ബേസില്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ തീരുമാനിക്കും.
പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം
ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സാണ്. മിന്നല്‍ മുരളി ത്രിമാന 
രൂപത്തില്‍ ചിത്രീകരിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. 
അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.”- സോഫിയ പോള്‍ പറഞ്ഞു.
