# മിസ് ഇന്ത്യ ന്യൂയോര്‍ക്ക് കിരീടം ചൂടി മലയാളി സുന്ദരി: ഇത് അഭിമാന നേട്ടം

- Link: https://ml.b4blaze.com/film-news/miss-india-newyork-winner
- Published: 2022-05-07T09:57:39+05:30
- Author: Rahul

മിസ് ഇന്ത്യാ ന്യൂയോര്‍ക്ക് കിരീടമണിഞ്ഞ് മലയാളി. 23 കാരി
 മീര മാത്യു ആണ് സൗന്ദര്യ
ലോകത്ത് മലയാളികളുടെ അഭിമാനമായത്. നോര്‍ത്ത് വെല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസില്‍ 
ഐടി പ്രൊഫഷണലാണ് മീര. കൂടാതെ സൈക്കോളജിയിലും ഫോറന്‍സിക് സൈക്കോളജിയിലും ഉപരിപഠനം നടത്തുന്നു.

മത്സരത്തിലെ അവസാനവട്ട ചോദ്യമാണ് മീരയ്ക്ക് തുണയായത്. ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്നയാളെന്ന
നിലയില്‍ ഏതൊക്കെ ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യങ്ങളുമാണ് പാലിക്കുന്നതെന്നായിരുന്നു
ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/meera-300x169.jpg?
resize=691%2C389&ssl=1)

താന്‍ മൂന്നു വയസില്‍ നാട്ടില്‍ നിന്നു വന്നതാണ്. ഇന്ത്യന്‍ മൂല്യങ്ങള്‍ പാലിക്കുന്നതില്‍
ശ്രദ്ധിക്കുന്നു. കുടുംബത്തിനാണ് നാം പ്രാധാന്യം നല്‍കുന്നത്. കുട്ടികളെ പഠിക്കാനൊക്കെ
നിര്‍ബന്ധിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതു പോലെ മാതൃ ഭാഷയായ മലയാളത്തിലൂടെ
ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓണം പോലുള്ള ദേശീയോത്സവങ്ങള്‍ ആഘോഷിക്കുന്നതിലൂടെയും
പാരമ്പര്യമാണ് പിന്‍ പറ്റുന്നത് എന്നുമായിരുന്നു മീരയുടെ മറുപടി.

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് ഡിവിഷന്‍ ഉദ്യോഗസ്ഥനായ കൈപ്പട്ടൂര്‍
ചെരിവുകാലായില്‍ ജോണ്‍ മാത്യുവിന്റേയും, അടൂര്‍ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ്
മീര. മിസ് ന്യൂയോര്‍ക്ക് ആയതോടെ ഓഗസ്റ്റില്‍ ന്യൂജേഴ്സിയില്‍ നടക്കുന്ന മിസ് ഇന്ത്യ
അമേരിക്ക പാജന്റില്‍ മത്സരിക്കുന്നതിനുള്ള അവസരവും മീരയ്ക്ക് ലഭിച്ചുകഴിഞ്ഞു. അവിടെയും
വിജയിച്ചു കഴിഞ്ഞാല്‍ മിസ് ഇന്ത്യ വേള്‍ഡ്വൈഡ് പാജന്റില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാവും
ലഭിക്കുക.

 
