# നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/mister-bengali-the-real-hero-first-look-out
- Published: 2024-05-26T19:15:23+05:30
- Author: Anu

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മിസ്റ്റര്‍
ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്. പേര് പേ തന്നെ ബംഗാളിയായിട്ടാണ് അരിസ്റ്റോ
സുരേഷ് ചിത്രത്തിലെത്തുന്നത്. നടന്‍ സ്വരാജ് വെഞ്ഞാറമൂടിന്റെ പേജിലൂടെ ആണ് പോസ്റ്റര്‍
റിലീസ് ചെയ്തത്.

വയലുങ്കല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പൊഡക്ഷന്‍
വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ
ഷൂട്ടിംഗ് നടന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രവുമാണിത്.
  അരിസ്റ്റോ
സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും പ്രധാനമായ
വേഷം ചെയ്യുന്നുണ്ട്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍,
സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി
എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാവുന്നത്. ചിത്രം ഉടന്‍ തിയ്യേറ്ററിലേക്കെത്തും.  ജോബി
വയലുങ്കലാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്
സംവിധായകനും ധരനും ചേര്‍ന്നാണ്. ഛായാഗ്രഹണം: എ കെ ശ്രീകുമാര്‍, എഡിറ്റിംഗ്: ബിനോയ് 
ടി വര്‍ഗീസ്, റെജിന്‍ കെ ആര്‍, കലാസംവിധ ാനം: ഗാഗുല്‍ ഗോപാല്‍, മ്യൂസിക്: ജസീര്‍, അസി0
സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി, സ്റ്റണ്ട്: ജാക്കി
ജോണ്‍സണ്‍, മേക്കപ്പ്: അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോള്‍ഫ്, 
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍: മധു
പി നായര്‍, ജോഷി ജോണ്‍സണ്‍, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റില്‍സ്: റോഷന്‍ സര്‍ഗ്ഗം,
പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
