# മിസ്റ്റര്‍ ഹാക്കറിലെ ‘മെല്ലെ അനുരാഗമേന്‍’ എന്ന പ്രണയ ഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/mister-hacker-song-released
- Published: 2023-09-15T20:46:05+05:30
- Author: Gargi

സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ ബാനറില്‍ ഹാരിസ് കഥ തിരക്കഥ സംവിധാനം നിര്‍വഹിക്കുന്ന
മിസ്റ്റര്‍ ഹാക്കര്‍ എന്ന ചിത്രത്തിലെ നിത്യ മാമന്‍ വിവേകാനന്ദന്‍ എന്നിവര്‍ ആലപിച്ച
ഗാനമാണ് റിലീസായത് . ഹരി മേനോന്റെ വരികള്‍ക്ക് റോഷന്‍ ജോസഫ് ആണ് സംഗീതം നല്‍കിയിരിക്കുന്ന
ചിത്രത്തില്‍ ഹാരിസ്, ദേവന്‍, ഭീമന്‍ രഘു,അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം.എ. നിഷാദ്, മാണി സി കാപ്പന്‍,
ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്‍വര്‍ സാദത്ത്, റോയ് തോമസ് പാല, അല്‍മാസ് മോട്ടിവാല,
അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന
കുറുപ്പ്, എന്നിവരാണ് അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: രമ ജോര്‍ജ്, അബ്ദുല്‍ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:
ചാക്കോ കാഞ്ഞൂപ്പറമ്പന്‍, കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍, പ്രൊജക്ട് ഡിസൈനര്‍: 
ഷാജിത്ത് തിക്കോടി, ആക്ഷന്‍:അഷറഫ് ഗുരുക്കള്‍,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിര്‍മ്മല,
മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ്: ഷാലു
പേയാട്, പബ്ലിസിറ്റി ഡിസൈന്‍സ്: രാഹുല്‍ രാജ്, പി.ആര്‍.ഒ: സുനിത സുനില്‍ , നിയാസ് നൗഷാദ്
എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
