# മിയയ്ക്കും അശ്വിനും ഒപ്പം; ചിത്രങ്ങൾ പങ്കുവെച്ച് ഉണ്ണി !!

- Link: https://ml.b4blaze.com/film-news/miya-georege-with-aswin-pictures-viral
- Published: 2020-07-25T19:30:13+05:30
- Author: Rahul

യുവനടിമാരിൽ പ്രശസ്തയാണ് മിയ ജോർജ് വിവാഹിതയാകുവാൻ പോകുകയാണ്, കോട്ടയംസ്വദേശിയായ ബിസിനസുകാരനാണ്
അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരൻ, താരത്തിന്റെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ എല്ലാം തന്നെ
സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം ആണിത്
എന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ മിയയുടെ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങൾ
ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം മിയയുടേയും അശ്വിന്റേയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

![miya george](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/miya-
george-1.jpg?resize=470%2C599&ssl=1)

വിവാഹ വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് മിയയും അശ്വിനും. നിങ്ങളുടെ കോപ്പികള്‍
ഉറപ്പ് വരുത്തൂയെന്ന് പറഞ്ഞ് മിയയും എത്തിയിരുന്നു. ഉത്തര ഉണ്ണിയും മാളവിക മേനോനുമുള്‍പ്പടെ
നിരവധി പേരാണ് മിയയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. സെപ്റ്റംബറിലായിരിക്കും
വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. താരങ്ങളുള്‍പ്പടെ
നിരവധി പേരെ വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനാല്‍ത്തന്നെ
മാസങ്ങള്‍ക്ക് ശേഷമായിട്ടായിരിക്കും വിവാഹം നടത്തുന്നതെന്നായിരുന്നു ബന്ധപ്പെട്ടവര്‍
മുന്‍പ് പ്രതികരിച്ചത്.

![miya george](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/miya.
jpg?resize=474%2C597&ssl=1)

വിവാഹ നിശ്ചയം വളരെ ലളിതമായിട്ടാണ് നടത്തിയത്, ലോക്ക് ഡൗണിനു മുൻപായിരുന്നു നിശ്ചയം
തീരുമാനിച്ചത്, ലോക് ഡൗണായപ്പോള്‍ ഇത് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇരുകുടുംബാംഗങ്ങളും.
തികച്ചും ലളിതമായ ചടങ്ങയിരുന്നു അശ്വിന്റെ വീട്ടില്‍ നടന്നത്. ചുരിദാറണിഞ്ഞായിരുന്നു
മിയ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടിലായിരുന്നു അശ്വിന്‍.
