# എന്റെ പേര് തന്നെ മാറ്റിയത് ആ നടൻ ആണ്, തുറന്ന് പറഞ്ഞു മിയ!

- Link: https://ml.b4blaze.com/film-news/miya-george-about-name
- Published: 2021-07-30T12:17:55+05:30
- Author: Sreekumar

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, പിന്നീട്
നായികയായി  മാറിയ താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എറണാകുളം
സ്വദേശി അശ്വിൻ നെ ആയിരുന്നു താരം വിവാഹം ചെയ്തത്. അടുത്തിടെ താൻ അമ്മയായ വിവരം അറിയിച്ച്
കൊണ്ട് മിയയും എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചുരുങ്ങി
സമയം കൊണ്ടായിരുന്നു മിയ സിനിമയിൽ നായികയായി പേരെടുത്തത്. അൽഫോൺസാമ്മ എന്ന ചിത്രത്തിൽ
കൂടിയാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തിപ്പെട്ടത്.
തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിൽ
സജീവമാണ്. സിനിമയിൽ എത്തിയതിനു ശേഷമാണ് തനിക്ക് മിയ എന്ന പേര് കിട്ടിയത് എന്നും നിമ്മി
ജോർജ്‌ എന്നാണ് തന്റെ യഥാർത്ഥ പേരെന്നും തുറന്നു പറയുകയാണ് മിയ ഇപ്പോൾ. മിയയുടെ വാക്കുകൾ
ഇങ്ങനെ,

‘നിമ്മി ജോർജ് എന്നായിരുന്നു എന്റെ യഥാർത്ഥ പേര്. അത് മാറ്റി മിയ ജോർജ് എന്ന് ആക്കിയത്
ബിജു ചേട്ടൻ ആണ്. ചേട്ടായീസ് എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിരുന്നു. ആ
സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ബിജു ചേട്ടൻ എന്റെ പേര് സിനിമയ്ക്ക് വേണ്ടി മാറ്റിയത്.
നിമ്മി എന്ന പേര് എനിക്ക് സിനിമയിൽ ചേരില്ല എന്ന് പറഞ്ഞു സച്ചിയേട്ടൻ പേരിന്റെ ഒരു 
ലിസ്റ്റ് തന്നെ തയാറാക്കിയിരുന്നു. അതിൽ നിന്നും മിയ എന്ന പേരാണ് ബിജു ചേട്ടൻ തിരഞ്ഞെടുത്തത്.
പേര് സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ അവിടെയില്ലായിരുന്നു. പിന്നീടാണ് ഞാൻ അറിയുന്നത് 
ബിജു ചേട്ടൻ ആണ് എനിക്ക് പേരിട്ടത് എന്നും സിനിമയിൽ അധികമാർക്കും ഇല്ലാത്ത പേരായത് 
കൊണ്ടാണ് അത് തിരഞ്ഞെടുത്തത് എന്നും.⌊miya engagement⌉

പേരിനെ കുറിച്ച് അവർ എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്ത്
പേരും ഇട്ടോളൂ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് ഞാൻ നേരുത്തെ തന്നെ പറഞ്ഞിരുന്നു. ‘
ചേട്ടായീസ്’ എന്റെ ആദ്യ സിനിമയായിരുന്നതിനാൽ ആദ്യ സിനിമ മുതൽ ഞാൻ ആ പേരിൽ അറിയപ്പെടാൻ
തുടങ്ങി. അങ്ങനെ അധികം ആർക്കും ഇല്ലാത്ത ഒരു പേര് കൂടിയാണ് അത്.
