# ‘അമൂല്യം’….! ഇതാ മിയയുടെ സന്തുഷ്ട കുടുംബം..!!

- Link: https://ml.b4blaze.com/film-news/miya-george-new-instagram-post
- Published: 2022-02-06T11:46:25+05:30
- Author: Rahul

വിവാഹശേഷം ജീവിതത്തില്‍ ഒരു കുഞ്ഞ് വന്നതോടെയും എല്ലാം സിനിമാ ജീവിതത്തില്‍ നിന്നും
ഒരു ഇടവേള എടുത്തിരുന്ന താരമാണ് മിയ ജോര്‍ജ്. കുറച്ച് നാള്‍ മാറി നിന്നു എങ്കിലും താരത്തിന്റെ
എല്ലാ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോഴിതാ താരം തന്റെ
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പുതിയ ഫോട്ടോയാണ് ആരാധകരുടെ പ്രിയം നേടുന്നത്.
മകന്‍ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് മിയ ജോര്‍ജ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/miya-baby-300x169.
jpg?resize=916%2C516&ssl=1)

തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. മകന്‍ ലൂക്കയ്ക്കും
ഭര്‍ത്താവ് അശ്വിനുമൊപ്പമുള്ള പുതിയൊരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്
നടി.’അമൂല്യം’ എന്ന ക്യാപ്ഷനോടെയാണ് മിയ ചിത്രം ഷെയര്‍ ചെയ്തത്. കുഞ്ഞു ലൂക്കയെയും 
അശ്വിനെയും ചേര്‍ത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് ഫൊട്ടോയില്‍ കാണാനാവുന്നത്. സെലിബ്രിറ്റികള്‍
ഗര്‍ഭകാലം ആഘോഷമാക്കുന്ന ഈ കാലത്ത് മിയ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും എല്ലാം ആരാധകര്‍
വളരെ വൈകിയാണ് അറിഞ്ഞത്.

[https://www.instagram.com/p/CZjnf9NBxYy/?utm_source=ig_web_copy_link](https://www.instagram.com/p/CZjnf9NBxYy/?utm_source=ig_web_copy_link)

അതില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു എങ്കിലും പിന്നീടാണ് താരം എന്ത്‌കൊണ്ടാണ് ഇക്കാര്യം
എല്ലാവരില്‍ നിന്നും മറച്ച് വെച്ചത് എന്ന് പുറം ലോകം അറിഞ്ഞത്. ഗര്‍ഭകാലത്ത് മിയയ്ക്ക്
ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും
അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച
വീഡിയോയില്‍ മിയയുടെ സഹോദരി പറഞ്ഞത്.

![miya01](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/miya01-300x169.
jpg?resize=916%2C516&ssl=1)

കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുശേഷമാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മകനൊപ്പമുള്ള ചിത്രം
പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്. ഇപ്പോഴിതാ താരം പങ്കുവെച്ച
ഈ പുതിയ കുടുംബ ഫോട്ടോയ്ക്ക് ഒരുപാട് പേരാണ് കമന്റുകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
