# മിയയുടെയും അശ്വിന്റെയും വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി, വിശേഷ വാർത്ത പങ്കുവെച്ച് മിയയുടെ സഹോദരി

- Link: https://ml.b4blaze.com/film-news/miya-george-sister-youtube-channel
- Published: 2020-10-01T15:56:02+05:30
- Author: Rahul

പ്രേക്ഷരുടെ പ്രിയനടിയാണ് മിയ, നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. താരം വിവാഹിതയാകാൻ
പോകുന്ന വാർത്ത സോഷ്യൽ മീഡിയിൽ പ്രചരിച്ചതിനു പിന്നാലെ തന്നെ മിയ വിവാഹിതയായി, അശ്വിൻ
ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്. മിയയുടെ വിവാഹം ഉറപ്പിച്ചത് കൊറോണ സമയത്തായിരുന്നു
അതുകൊണ്ട് തന്നെ നിശ്ചയവും വിവാഹവും എല്ലാം വളരെ ലളിതമായിട്ടാണ് നടത്തിയത്. മിയയുടെ
സഹോദരി  ജിനിയും പ്രേക്ഷർക്ക് ഏറെ പരിചയമാണ്.
  യൂട്യൂബ് ചാനലിലൂടെ ഓരോ വിശേഷങ്ങള്‍
പങ്കുവെച്ചെത്തുന്ന ജിനിക്ക് മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചത്.  മിയയുടെ വിവാഹ വീഡിയോസ്
ആദ്യം പുറത്ത് വിട്ടത് ജിനിയുടെ ചാനലിലൂടെയായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയൊരു
സന്തോഷം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ജിനി. യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്സിന്റെ
കാര്യത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് ജിനി. 2018 ഓഗസ്റ്റിലായിരുന്നു
താനൊു യുട്യൂബ് ചാനല്‍ തുടങ്ങുകയും അതില്‍ വീഡിയോസ് പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതെന്നുമാണ്
പുതിയ വീഡിയോയില്‍ ജിനി പറയുന്നത്. ഒക്ടോബര്‍ ആയപ്പോഴേക്കും യൂസേഴ്സ് 1000 ലേക്ക് എത്തിഈ
സന്തോഷം കുടുംബസമേതം കേക്ക് മുറിച്ച്‌ ആഘോഷിച്ചിരിക്കുകയാണ്. മിയയും അവളുടെ ഭര്‍ത്താവാ.
അപ്പുവെന്ന് വിളിക്കുന്ന അശ്വിനും ആഘോഷത്തിന് ഒപ്പമുണ്ടായിരുന്ന കാര്യം കൂടി ജിനി പറഞ്ഞിരുന്നു.
a കേക്ക് കട്ടിങ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ വീട്ടില്‍ വീട് പണി നടന്നു
കൊണ്ടിരിക്കുകയാണ്. ഇന്റീരിയര്‍ വര്‍ക്കുള്‍പ്പടെയുള്ള കാര്യങ്ങളുടെ വീഡിയോ വൈകാതെ 
തന്നെ പോസ്റ്റ് ചെയ്യുമെന്നും താരം വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെല്ലാമാണ് ജിനിയുടെ
വീഡിയോയിലെ താരങ്ങള്‍.
