# കുഞ്ഞ് ലൂക്കയ്‌ക്കൊപ്പം അമ്മ മിയ… !

- Link: https://ml.b4blaze.com/film-news/miya-new-photoshoot-with-son
- Published: 2022-04-27T12:06:29+05:30
- Author: Rahul

2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക്
കടന്നു വന്ന താരമാണ് മിയ ജോര്‍ജ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും
താരം തിളങ്ങിയിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ ആയിരുന്നു മിയ ബിസിനസ്സുകാരനായ അശ്വിനെ
വിവാഹം ചെയ്യുന്നത്. വിവാഹവും കുഞ്ഞിന്റെ ജനനവുമായി താരം സിനിമാ രംഗത്ത് നിന്ന് വിട്ടു
നില്‍ക്കുകയായിരുന്നു, തന്റെ ആദ്യത്തെ കണ്‍മണിയുടെ വരവിന് ശേഷം അഭിനയ രംഗത്തും സോഷ്യല്‍
മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാവുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/miya78-300x169.jpg?
resize=1150%2C648&ssl=1)

മിയ ഇപ്പോള്‍ തന്റെ മകന്‍ ലൂക്കയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍
ശ്രദ്ധ നേടുന്നത്. വനിത മാഗസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനായി എട്ുത്ത ചിത്രങ്ങളാണ്
ശ്രദ്ധ നേടുന്നത്.. മൈ ബണ്ണി എന്ന് കുറിച്ചുകൊണ്ടാണ് മിയ മകനോടൊപ്പമുള്ള ചിത്രം തന്റെ
സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്ത് വിട്ടിരിക്കുന്ന്. ചിത്രം വലിയ തോതില്‍ ശ്രദ്ധ
നേടുകയാണ്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/miya-2-300x278.jpg?
resize=1153%2C1068&ssl=1)

നിരവധിപ്പേരാണ് കുഞ്ഞ് ലൂക്കയെ വീണ്ടും കണ്ടതില്‍ സന്തോഷം അറിയിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്..
തന്റെയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്ന താരം, 
ഇപ്പോള്‍ മകനൊപ്പം പങ്കുവെച്ച ഫോട്ടോകളും ശ്രദ്ധ നേടുകയാണ്.. കഴിഞ്ഞ ദിവസം കുഞ്ഞു ലൂക്കയുടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/miya-1-1-300x275.
jpg?resize=1150%2C1054&ssl=1)

ആദ്യത്തെ തീയറ്റര്‍ അനുഭവത്തെ കുറിച്ച് മിയ പോസ്റ്റ് പങ്കുവെച്ചിരുന്നു… അതേസമയം, മിയയ്ക്ക്
ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി കൈനിറയെ സിനിമകളാണ്… മൂന്നില്‍ അധികം സിനിമകളാണ്
താരത്തിന്റേതായി ഇനി പുറത്ത് വരാനുള്ളത്.
