# തള്ളേ യെവന്‍ പുലിയാണ് കേട്ടാ! മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം- പിറന്നാള്‍ ആശംസയുമായി എംഎം മണി

- Link: https://ml.b4blaze.com/film-news/mm-mani-birthday-wishes-to-mammootty
- Published: 2022-09-07T16:01:36+05:30
- Author: Anu

എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി.
സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നു നിരവധി ആശംസകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
ആരാധകരെല്ലാം മമ്മൂക്കയുടെ പിറന്നാള്‍ ഗംഭീരമായി തന്നെ ആഘോഷമാക്കിയിരിക്കുകയാണ്.
 ⌊
Mammootty-(2)⌉ എംഎല്‍എ എംഎം മണിയും മമ്മൂട്ടി ആരാധകനാണ്. അദ്ദേഹവും പ്രിയതാരത്തിന്
പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറിട്ട പിറന്നാള്‍ ആശംസയാണ് സോഷ്യലിടത്ത്
വൈറലായിരിക്കുന്നത്. ⌊mammootty_34309904_1241345065995642_4415548150647881728_n⌉ 
മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘രാജമാണിക്യ’ത്തിലെ ഫേമസായ ഡയലോഗ് കുറിച്ചു കൊണ്ടാണ്
എംഎം മണിയുടെ ആശംസ. ‘തള്ളേ യെവന്‍ പുലിയാണ് കേട്ടാ! വെറും പുലിയല്ല… ഒരു സിംഹം… മലയാളത്തിന്റെ
മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം’, എന്നാണ് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
