# മലയാള സിനിമ പ്രേമികളെ ഞെട്ടിക്കാൻ പോകുന്ന മോഹൻലാലിൻറെ വമ്പൻ ചിത്രം!!

- Link: https://ml.b4blaze.com/film-news/mohan-lal-next-film-to-shock-the-audiance
- Published: 2022-05-30T13:19:06+05:30
- Author: Suji

മലയാള സിനിമയിലെ താര രാജാവ് മോഹൻലാൽ അഭിനയിച്ച ബറോസ് എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ്
പ്രേക്ഷകർ ഇപ്പോൾ. അതുകൂടാതെ താരം ഇനിയും അഭിനയിയ്ക്കാൻ പോകുന്ന ജിത്തു ജോസഫിന്റെ ‘
റാം’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.ചിത്രത്തിന്റെ പകുതി ഷൂട്ടിംഗ് കഴിഞ്ഞു ബാക്കി
ഇനിയും വിദേശത്തെ ഷൂട്ടിങ്ങിനായി തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അതിനു ശേഷം മോഹൻലാൽ
എന്ന അതുല്യ നടൻ ചെയ്യുന്ന അടുത്ത ചിത്രം എതെന്നുള്ള ചർച്ചയിലാണ് സോഷ്യൽ മീഡിയിൽ. റാമിന്
ശേഷം ജോഷിയുടെ അടുത്ത ചിത്രത്തിലാണ് താരം ഡെയ്റ്റ് നൽകിയെന്നുള്ള റിപ്പോർട്ട് വരുന്നത്.

 ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നി താരങ്ങളെ അണിനിരത്തിയ സൂപ്പർഹിറ്റ്‌ ചിത്രമായ ‘പൊറിഞ്ചു
മറിയം ജോസ് ‘എന്ന ചിത്രത്തിന് ശേഷം അഭിലാഷ് രചിക്കുന്ന അടുത്ത ചിത്രം ആണ് മോഹൻലാലിൻറെ
ഈ സൂപർ ഹിറ്റ് ചിത്രം. കൂടതെ അനൂപ് സത്യൻ, ടിജോ ജോസ് ആന്റണി എനിവർക്കു൦ മനോഹലാൽ നേരത്തെ
ഡെയ്റ്റ് നൽകി എന്നാണ് സൂചന. എന്നാൽ ആ സിനിമകൾ ഉടൻ ഉണ്ടാകില്ല , ‘റാമി’നു ശേഷം എന്തയാലും
ജോഷി ചിത്രത്തിനാണ് സാദ്യത എന്നും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mohan-lal-s.jpg?
resize=419%2C417&ssl=1)

മോഹൻ ലാലിൻറെ ഈ വമ്പൻ ചിത്രത്തിന് ഇതുവരെയും ഔദ്യോഗികമായി പേര് നൽകിയിട്ടില്ല. റാമിന്
ശേഷം ഈ ചിത്രം ആയിരിക്കും എന്നാണ് നിഗമനം. ആശിർ വാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്
ഈ ചിത്രം നിർമിക്കുന്നത്, മോഹൻലാൽ, ആന്റണി ടീമിൽ ഉണ്ടാകുന്ന ഈ ചിത്രം ഒരു മാസ്സ് എൻട്രി
തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്തയാലും പ്രേക്ഷകരെ ഞെട്ടിക്കാൻ മോഹനലാലിന്റെ
വമ്പൻ ചിത്രങ്ങൾ ഇനിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mohan-lal-2.jpg?
resize=597%2C493&ssl=1)
