# സുചിത്രയുടെ വാക്കുകള്‍ വേദനയുണ്ടാക്കി, തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

- Link: https://ml.b4blaze.com/film-news/mohanl-say-suchitra-hurt-me
- Published: 2021-10-19T15:54:27+05:30
- Author: Rahul

മലയാളത്തിന്റെ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. നാല്‍പ്പതോളം വര്‍ഷങ്ങളായി മോഹന്‍ലാല്‍
നമുക്കിടയിലേക്കെത്തിയിട്ട്. സിനിമകളോടുള്ള അദ്ദേഹത്തിന്റെ പ്രണയം തന്നെയാണ് മോഹന്‍ലാല്‍
എന്ന നടന്റെ വളര്‍ച്ചയ്ക്ക് പിന്നിലും. പക്ഷെ, ആ പ്രണയം ജീവിതത്തിലെ പല നല്ല നിമിഷങ്ങളും
കളഞ്ഞുവെന്നാണ് അദ്ദേഹം തുറന്ന് പറയുന്നത്.

**മോഹന്‍ലാലിന്റെ വാക്കുകള്‍**

ദുബായില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാന്‍ സുചിത്രയും കൂടെ വന്നു.
യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയില്‍ ഇരിക്കുമ്പോള്‍ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള
ബാഗില്‍ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്.

 ഞാന്‍ ബാഗ് തുറന്നു നോക്കുമ്പോള്‍ അതൊരു സമ്മാനമായിരുന്നു. ഒരു മോതിരം അതിന്റെ കൂടെ
ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമാണ്. ഇതെങ്കിലും
മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകള്‍ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി.
മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓര്‍ത്തുവെച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാന്‍.
പക്ഷെ ഇത്തരം ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ ഇത്തരം 
കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി. ഈ ദിവസമെങ്കിലും
മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു. ചെറിയ കാര്യങ്ങള്‍ എന്നത്
വലിയ കാര്യങ്ങളേക്കാള്‍ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി. അതിനു ശേഷം ഏപ്രില്‍ 28
എന്ന ആ വിവാഹ ദിവസം ഞാന്‍ മറന്നിട്ടില്ല.എന്റെ ജീവിതത്തില്‍ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ
ദിവസമായിരുന്നു അത്. ചെറിയ കാര്യങ്ങള്‍ ചെയ്യാതിരിക്കരുത് എന്ന് ഞാന്‍ മനസിലാക്കി.
