# ജോഷി, മോഹൻലാൽ ബിഗ് പ്രൊജക്റ്റ്!ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ, ആകാംഷയോടെ ആരാധകർ 

- Link: https://ml.b4blaze.com/film-news/mohanlal-and-joshi-in-new-movie
- Published: 2023-09-29T11:12:13+05:30
- Author: B4blaze News Desk

മോഹൻലാൽ ,ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ വാലിബൻ  എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്
സിനിമ പ്രേമികൾ എല്ലാം തന്നെ, എന്നാൽ ഇപ്പോൾ അതിലും ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ
മീഡിയിൽ ചർച്ച ആകുന്നത്, ഹിറ്റ് സംവിധായകൻ ആണ് ജോഷി, ഇപ്പോൾ ജോഷിയുടെ പുതിയ ചിത്രത്തിൽ
നായകനായി മോഹൻലാൽ എത്തുന്നു, അതും നടൻ  ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ, ഇങ്ങനൊരു വാർത്തയിൽ
ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/joshi2.jpg?resize
=937%2C618&ssl=1)

ഇപ്പോൾ ചിത്രത്തിനുള്ള കരാറിൽ മോഹൻലാൽ ഒപ്പ് വെച്ച് കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ പറയുന്നത്.
അംഗമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നടൻ ചെമ്പൻ വിനോദ് ആദ്യമായി തിരകഥ എഴുതിയിരുന്നത്,
ഇപ്പോൾ ജോഷി മോഹൻലാൽ കൂട്ടുകെട്ടിലെ ഈ ബിഗ് പ്രോജെക്ടിനും തിരക്കഥ ഒരുക്കുന്നത് ചെമ്പൻ
വിനോദ് ആണ്. കേരളത്തിലും, വിദേശത്തുമായാണ് ഈ ചിത്രം ചിത്രീകരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/chemban1-1.jpg?resize
=708%2C459&ssl=1)

വൈകാതെ തന്നെ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ആരംഭിക്കുമെന്നും പറയുന്നു, മോഹൻലാലിനെ കൂടാതെ
ചിത്രത്തിൽ വമ്പൻ താര നിരകൾ ഉണ്ടകുമെന്നാണ് സൂചന, ചിത്രത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
അധികം താമസിക്കാതെ പ്രേക്ഷകരെ അറിയിക്കുമെന്നും പറയപ്പെടുന്നു. വാലിബൻ കൂടാതെ, വൃഷഭം,
റാം, എംപുരാൻ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിൻറെ റിലീസ് ആകാനുള്ള ചിത്രങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/m.jpg?resize=1080%
2C1350&ssl=1)

 
