# മോഹന്‍ലാലും പൃഥ്വിരാജും ചോദിക്കുന്നു! നിങ്ങള്‍ റെഡിയല്ലേ..? അന്തംവിട്ട് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/mohanlal-and-prithviraj-shared-same-poster-without-any-hint
- Published: 2022-08-24T08:28:37+05:30
- Author: Sreekumar

മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും സോഷ്യല്‍
മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും സ്വന്തം
ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പങ്കുവെച്ച് റെഡിയല്ലേ എന്നാണ് ആരാധകരോടായി ചോദിക്കുന്നത്.
ഈ ഒരു ക്യാപ്ഷന്‍ അല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും ഇരുവരും പുറത്ത് വിട്ടിട്ടില്ല..
മോഹന്‍ലാലും പൃഥ്വിരാജും ഒരുപോലെ ഇത്തരത്തില്‍ പോസ്റ്റര്‍ പങ്കുവെച്ചതോടെ എന്താണ് സംഭവം
എന്ന് അറിയാതെ അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/300694639_642841817209087_2576443153907019099_n.
jpg?resize=526%2C526&ssl=1)

മികച്ച ഒരു ദൃശ്യാനുഭവം വീണ്ടെടുക്കാന്‍ റെഡി അല്ലേ.. എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച്
മോഹന്‍ലാല്‍ ചോദിക്കുന്നത്. ഇന്ന് 12 മണിക്കായി കാത്തിരിക്കാനും അദ്ദേഹം പോസ്റ്ററിലൂടെ
തന്റെ പ്രേക്ഷകരോടായി പറയുന്നു.. അതേസമയം, റെഡിയല്ലേ.. കാത്തിരിക്കൂ. എന്നാണ് പൃഥ്വിരാജും
കുറിച്ചിരിക്കുന്നത്. ഇതോടെ എന്താണ് സംഭവം എന്ന് അറിയാതെ ആരാധകര്‍ പരസ്പരം ചോദിക്കുകയാണ്.
ഇരുവരും ഒരേ പോസ്റ്റര്‍ തങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ പങ്കുവെച്ച് എത്തിയതോടെ പലതരം പ്രവചനങ്ങളാണ്
ആരാധകര്‍ നടത്തുന്നത്. ലാലേട്ടനും പൃഥ്വിരാജും ഒരുമിച്ച് നടത്തുന്ന റിയാലിറ്റി ഷോയോ
മറ്റോ ആണോ എന്നാണ് ചിലര്‍ സംശയം ഉണര്‍ത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/301311914_650349926457564_5901245103871053644_n.
jpg?resize=526%2C526&ssl=1)

പോസ്റ്റിന് അടിയില്‍ നിരവധി കമന്റുകളാണ് വരുന്നത്. ദൃശ്യം 3യുടെ വല്ല അപ്്‌ഡേഷനും ആണോ
എന്നും ബിഗ് ബോസ് വീണ്ടും തുടങ്ങുകയാണോ എന്നെല്ലമാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് അടിയില്‍
വരുന്ന കമന്റുകള്‍. പിന്നീട് പൃഥ്വിരാജിന്റെ പോസ്റ്റും കണ്ടതോടെ ആരാധകര്‍ കണ്‍ഫ്യൂഷനില്‍
ആവുകയായിരുന്നു.. അതെ ഞങ്ങള്‍ റെഡിയാണ് എന്നാണ് ആരാധകര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ പോസ്റ്റിന്
അടിയിലായി വന്ന് കുറിയ്ക്കുന്നത്.

പ്രമുഖ ചാനല്‍ ഏഷ്യാനെറ്റിന്റെ എച്ച് ഡി മൂവീസ് ചാനലിന്റെ ലോഞ്ച് ആണെന്നും എമ്പുരാന്‍
സിനിമയുടെ പുതിയ അപ്‌ഡേഷന്‍ ആണോ എന്നും ആരാധകര്‍ ചോദിക്കുന്നു.. ലാലേട്ടനെ 12 മണിക്ക്
കാണാന്‍ പറഞ്ഞിട്ടുണ്ട് രാജുവേട്ടന്‍ 12 മണി മാറ്റി ഒരു മണി ആക്കാമോ എന്നാണ് ചിലര്‍
പങ്കുവെയ്ക്കുന്ന രസകരമായ കമന്റ്.
