# വാലിബനും, ജയിലറും രാജസ്ഥാനിൽ പുരോഗമിക്കുന്നു, മോഹൻലാലും, രജനിയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ 

- Link: https://ml.b4blaze.com/film-news/mohanlal-and-rajani-kanth-pictures-in-social-meediya-vairal
- Published: 2023-02-08T10:09:33+05:30
- Author: Suji

മോഹൻലാലും,  രജനി കാന്തും  ഒന്നിച്ചു അഭിനയിക്കുന്ന ചിത്രങ്ങൾ എത്തുന്നു എന്ന വാർത്ത
വളരെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കേട്ടിരുന്നത്. രജനി കാന്ത് അഭിനയിക്കുന്ന ജയിലർ എന്ന
ചിത്രത്തിൽ അതിഥി താരമായി ആണ് മോഹൻലാൽ എത്തുന്നത്, ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ
ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക്  കണ്ടു ആരാധകർ പ്രശംസിക്കുകയാണ്.
വിന്റേജ് ലാലേട്ടൻ തിരിച്ചെത്തി എന്നാണ് ഒരു ആരാധകൻ ചിത്രം കണ്ടു  കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rajani-kanth1.jpg?
resize=576%2C431&ssl=1)

ഇരുവർക്കൊപ്പം സെഞ്ചുറി കൊച്ചുമോനും ചിത്രത്തിൽ കാണിക്കുന്നുണ്ട്. അതുപോലെ ഇരുവരും 
അഭിനയിക്കുന്ന മലൈകൊട്ടെ  വാലിബൻ, ജയിലർ എന്നി രണ്ടു ചിത്രങ്ങളുടെ  ഷൂട്ടിങ്ങും ഇപ്പോൾ
രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.  അതുകൊണ്ടു തന്നെ രജനിയും, മോഹൻലാലും ഒരു ഹോട്ടലിൽ ആണ്
താമസിക്കുന്നത് എന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്.ഇതിനിടയിൽ  ഇരുവരും കണ്ടുമുട്ടിയ
ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rajani-kanth3.jpg?
resize=610%2C445&ssl=1)

‘മലൈകോട്ടൈ വാലിബൻ’ എന്ന ചിത്രവും,  രജനിയുടെ ‘ജയിലറും’ കാണാൻ ആകാംക്ഷയിലാണ് ഇപ്പോൾ
ആരാധകർ. അതുപോലെ രജനി കാന്തിന്റെ ജയിലർ, ഈ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി കാന്ത്
എത്തുന്നതും. അണ്ണാത്തെ  എന്ന ചിത്രത്തിന് ശേഷം രജനിയുടെ അടുത്ത സൂപ്പർഹിറ്റ് ചിത്രമാണ്
ജയിലർ. ചിത്രത്തിന്റെ കഥയും, സംവിധാനവും ഒരുക്കിയിരിക്കുന്നത് നെൽസൺ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rajani-kanth4.jpg?
resize=1179%2C607&ssl=1)
