# മോഹൻലാലും ശ്യാം പുഷ്‌ക്കരനും ഒന്നിക്കുന്നു!!

- Link: https://ml.b4blaze.com/film-news/mohanlal-and-shyam-pushkaran-together
- Published: 2023-01-23T11:02:03+05:30
- Author: Ajay

റിയലിസ്റ്റിക് സിനിമകളുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌ക്കരനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നുവെന്ന
വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ അഭ്യുഹങ്ങൾ എല്ലാ ശരിവച്ചുകൊണ്ട്
തിരക്കഥാകൃത്ത് ശ്യം പുഷ്‌ക്കരനൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mohan-lal-1.jpg?
resize=1280%2C720&ssl=1)

അതേ സമയം ശ്യാം പുഷ്‌ക്കരന്റെ രചനയിൽ ഒരുങ്ങിയ തങ്കം സിനിമയുമായി ബന്ധപ്പെട്ടുള്ള വാർത്ത
സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സിനിമ ഉണ്ടാകും, അതികം വൈകാതെ
തന്നെ ചിത്രത്തിന്റെ അണിയറ ഒരുങ്ങുമെന്നുംമാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി
ശ്യം പുഷ്‌ക്കരൻ പറഞ്ഞു. മോഹൻലാൽ നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ
അഭിനയിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/NEW.jpg?resize=1280%
2C720&ssl=1)

ഫഹദ് ഫാസിൽ നായകനായ ജോജിക്ക് ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം.
സഹീദ് അരാഫത്ത് ആണ് സംവിധാനം ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവരാണ്
ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാവുന്നത്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ,
ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗിരീഷ് കുൽക്കർണി, വിനീത്
തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ

 

 
